
വിദേശ ഉടമസ്ഥാവകാശ നിയന്ത്രണങ്ങൾ എടുത്തുകളയാൻ സഊദി; നീക്കത്തിന് പിന്നിലെ കാരണം ഇത്!

റിയാദ്: വർഷങ്ങളായി സഊദി അറേബ്യയിൽ വിദേശ നിക്ഷേപകർക്ക് കമ്പനികളുടെ ഒരു ചെറിയ ഓഹരി മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ, കാര്യങ്ങൾ മാറാൻ പോകുകയാണ്. റെഗുലേറ്റർമാർ നിയന്ത്രണങ്ങൾ എടുത്തുകളയാൻ ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക മുഖച്ഛായ തന്നെ മാറ്റിമറിക്കും.
ബുധനാഴ്ച, വിദേശികൾക്ക് ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാൻ അനുവദിച്ചേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതോടെ, സഊദി ഓഹരികൾ 123 ബില്യൺ ഡോളറിന്റെ കുതിപ്പാണ് നടത്തിയത്. ആഗോള മൂലധനം റിയാദിലേക്ക് കൂടുതൽ സ്വതന്ത്രമായി ഒഴുകുമെന്നതിന്റെ സൂചനയാണിത്.
ഈ വർഷാവസാനത്തിന് മുമ്പ് തന്നെ ഭൂരിപക്ഷ വിദേശ ഉടമസ്ഥാവകാശം നിലവിൽ വരുമെന്നാണ് രാജ്യത്തിന്റെ മൂലധന വിപണി അതോറിറ്റിയിലെ ഒരു ബോർഡ് അംഗം പറഞ്ഞത്. വാർത്ത പുറത്തുവന്നതോടെ എല്ലാ വ്യവസായ മേഖലകളിലും ഓഹരികൾ കുതിച്ചുയർന്നു.
ഇത് വിപണിയിലെ വെറുമൊരു കുതിപ്പാണെന്ന് തോന്നാം, എന്നാൽ ഇതിന്റെ ആഴം വേറെ ലെവലാണ്. ഇപ്പോൾ വിദേശ ഉടമസ്ഥാവകാശം 49% ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആ പരിധി എടുത്തുകളഞ്ഞാൽ, കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ സാധ്യതകൾ തുറക്കപ്പെടും. ഇത് സഊദി സമ്പദ്‌വ്യവസ്ഥയ്ക്കും ആഗോള ധനകാര്യ വിപണിയിൽ അവരുടെ പങ്കിനും വലിയ മുതൽക്കൂട്ടാകും.
ഈ നീക്കം ഓരോ വർഷവും 10 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം കൊണ്ടുവരുമെന്നാണ് ജെപി മോർഗനും ഇഎഫ്ജി ഹെർമിസിലെ വിശകലന വിദഗ്ധരും പറയുന്നത്. അൽ രാജ്ഹി, സഊദി നാഷണൽ ബാങ്ക്, അലിൻമ തുടങ്ങിയ ബാങ്കുകൾക്കാണ് ഇതുമൂലം ഏറ്റവും വലിയ നേട്ടം ഉണ്ടായിരിക്കുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ അൽ രാജ്ഹിയുടെ ഓഹരി വില 10% കുതിച്ചുയർന്നു.
സഊദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണയെ ആശ്രയിച്ചാണ് പതിറ്റാണ്ടുകളോളം നിലനിന്നിരുന്നത്. എന്നാൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വർഷങ്ങളായി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും ശക്തമായ ഒരു സാമ്പത്തിക വിപണി കെട്ടിപ്പടുക്കാനും സഊദിയെ ആഗോള നിക്ഷേപ ഹബ്ബാക്കി മാറ്റാനും ശ്രമിക്കുന്നു.
saudi arabia's decision to lift foreign ownership restrictions aims to boost economy, attract foreign investment and promote business growth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനും ഭാര്യയും
crime
• 14 hours ago
സുമുദ് ഫ്ലോട്ടില്ലക്ക് നേരെ അതിക്രമം: മുഴുവന്‍ ഇസ്‌റാഈലി നയതന്ത്രജ്ഞരേയും പുറത്താക്കാന്‍ കൊളംബിയ
International
• 14 hours ago
കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതാണ് ദുരന്തം; സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരം ചെയ്യുമെന്നും കെ മുരളീധരന്‍
Kerala
• 14 hours ago
ബോട്ടുകളില്‍ അതിക്രമിച്ച് കയറി സായുധ സേന; ഫ്ലോട്ടില്ലകള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
International
• 14 hours ago
ഗുളിക കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും... എന്നാല്‍ ഗുളിക കഴിക്കാന്‍ എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത് ?
Kerala
• 15 hours ago
അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്
Cricket
• 15 hours ago
തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു
Cricket
• 16 hours ago
ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ
Cricket
• 17 hours ago
ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്
Kerala
• 17 hours ago
In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail
uae
• 17 hours ago
ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു
Cricket
• 18 hours ago
വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി
Kerala
• 18 hours ago
പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
Kerala
• 18 hours ago
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge
uae
• 19 hours ago
ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
Kerala
• 20 hours ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ
International
• a day ago
താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക
Kerala
• a day ago
കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• a day ago
അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി
National
• a day ago
സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്
National
• a day ago
രാഷ്ട്രപിതാവിന്റെ 156ാം ജന്മദിന ഓര്‍മകളുമായി രാജ്യം
Kerala
• 19 hours ago
ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
Kerala
• 19 hours ago
"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം
qatar
• 20 hours ago