HOME
DETAILS

പരിസ്ഥിതി സൗഹൃദ ​ഗതാ​ഗതം; യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒമ്പത് പുതിയ ബസുകൾ കൂട്ടിച്ചേർത്ത് ഷാർജ ആർടിഎ

  
September 29, 2025 | 7:26 AM

srta adds 9 euro 5 emission standard buses to fleet

ഷാർജ: പാരിസ്ഥിതിക ആഘാതവും വായു മലിനീകരണവും കുറക്കുന്നതിനായി യൂറോ 5 ഉദ്‌വമന മാനദണ്ഡങ്ങൾ പാലിക്കുന്ന 9 പുതിയ ബസുകൾ കൂട്ടിച്ചേർത്തിരിക്കുകയാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA). 

ഇതോടെ, എമിറേറ്റിന്റെ വാഹനവ്യൂഹത്തിൽ ആകെ ബസുകളുടെ എണ്ണം 138 ആയി. ഇത് താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ ഓപ്ഷനുകൾ നൽകാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു.

ഷാർജയുടെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് പൊതുഗതാഗതത്തിന്റെ ആവശ്യകത വർധിക്കുകയാണ്, ഈ സാഹചര്യത്തിലാണ് ഈ വിപുലീകരണം നടക്കുന്നത്. നൂതന സാങ്കേതികവിദ്യ, ഉയർന്ന ഇന്ധനക്ഷമത, കുറഞ്ഞ ഉദ്‌വമനം തുടങ്ങിയ സവിശേഷതകളാണ് പുതിയ ബസുകൾക്കുള്ളത്. ഇത് വായു ഗുണനിലവാരം മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുകയും ചെയ്യുമെന്ന് SRTA ചെയർമാൻ എഞ്ചിനീയർ യൂസഫ് ഖമീസ് അൽ ഒത്മാനി വ്യക്തമാക്കി. 

യൂറോ 5 ബസുകൾ കാർബൺ ഫൂട്ട്‌പ്രിന്റും, വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണവും കുറക്കും. ഇതുവഴി, നഗരജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാക്കി പൊതുഗതാഗതത്തെ മാറ്റുകയും, സ്വകാര്യ കാറുകൾക്ക് പകരം തെരഞ്ഞെടുക്കാവുന്ന ഒരു ബദലായി ആർടിഎ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പൊതുഗതാഗതം ഉപയോഗിക്കുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അൽ ഒത്മാനി വ്യക്തമാക്കി. “ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായ ആധുനികവും സുഖകരവും വിശ്വസനീയവുമായ ബസുകൾ ഏർപ്പെടുത്തുന്നത് ഷാർജയിൽ സുസ്ഥിരമായ യാത്രാ സംസ്കാരം വളർത്തുന്നതിന് അത്യന്താപേക്ഷിതമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

The Sharjah Roads and Transport Authority (SRTA) has introduced 9 new buses that meet Euro 5 emission standards, aiming to reduce environmental impact and air pollution. Euro 5 standards are part of the European Union's regulatory framework to control emissions from vehicles, focusing on reducing pollutants like nitrogen oxides (NOx) and particulate matter. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago