കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല
കൊച്ചി: കണ്ണമാലി തീരത്തിന് സമീപം മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ച് അപകടം. കണ്ണമാലിയിൽ നിന്ന് പടിഞ്ഞാറോട്ട് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. എംഎസ്‌സി കമ്പനിയുടെ കപ്പലാണ് ഇടിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
മീൻ പിടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന വള്ളത്തിലേക്ക് കപ്പൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
പള്ളിത്തൊഴു സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള 'പ്രത്യാശ' എന്ന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. സംഭഭവത്തിൽ വള്ളത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കപ്പലിനെതിരെ പരാതി നൽകുമെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
A fishing boat was hit by a ship, allegedly belonging to the MSC company, off the coast of Kannamali, approximately eight nautical miles west of the shore. The incident occurred on Wednesday, October 1, 2025, at around 5 pm. Fortunately, details on casualties or injuries are not immediately available, but fishermen have accused the MSC ship of being involved in the collision
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."