ആഴകത്ത് വീടാക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
അങ്കമാലി: ആഴകത്ത് വീടു കയറി ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതിയെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ വലിയോലിപറമ്പില്‍ വീട്ടില്‍ ആഷിക്(24) ആണ് പിടിയിലായത്. ആഴകം സ്വദേശി റോയിയുടെ വീടാക്രമിച്ച് ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും വീട്ടുപകരണങ്ങളും പുരയിടത്തിലെ വാഴയും മറ്റും വെട്ടിനശിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ഓഗസ്ത് 25നായിരുന്നു സംഭവം. പൊലിസില്‍ പരാതി നല്കാന് സുഹൃത്തിനെ സഹായിച്ചതിന്റെ പേരിലാണ് റോയിയുടെ വീട്ടില്‍ ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
ഈ കേസിലെ രണ്ടാം പ്രതി ലിജോ, മൂന്നാം പ്രതി ദില്‍ജിത്ത് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
ആഷിക് നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലിസ് അറിയിച്ചു. അങ്കമാലി സി.ഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ പി.എച്ച് സമീഷ്, എസ്.ഐ രാജന്, എ.എസ്.ഐ സുകേശന്, സി.പി.ഒ ജിസ്മോന് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."