ലുക്കൗട്ട് നോട്ടീസിലെ പ്രതി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും രക്ഷപ്പെട്ടു
നെടുമ്പാശ്ശേരി: കുടുംബത്തോടൊപ്പം ദുബായിയിലേക്ക് പോകാനെത്തിയ കൊലപാതക കേസിലെ പ്രതി എമിഗ്രേഷന്‍ പരിശോധനകള്‍ക്കിടെ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തില്‍ നിന്നും മുങ്ങി. ഇന്നലെ വൈകീട്ട് 6.45 ന് നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ മലപ്പുറം എടവണ്ണ അര്‍ത്തുങ്കല്‍ അബ്ദുള്‍ സലാം ആണ് രക്ഷപ്പെട്ടത്.
കൊലപാതക കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇയാളെ വണ്ടൂര്‍ പൊലിസ് അന്വേഷിച്ചുവരികയായിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഇയാളുടെ പാസ്പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗത്തില്‍ പരിശോധന നടത്തിയപ്പോള്‍ ഇക്കാര്യം വ്യക്തമായി. ഇതെതുടര്‍ന്ന് ഇയാളെ മാറ്റിനിര്‍ത്തി.
ഇതിനു ശേഷം കുടുംബത്തിലെ മറ്റു അംഗങ്ങളുടെ പരിശോധന പകര്ത്തിയാകുന്നതിനിടെ സലാം അതിവിദഗ്ദമായി വിമാനത്താവളത്തില്‍ നിന്നും മുങ്ങുകയായിരുന്നു.
പിന്നീട് വിമാനത്താവളത്തിലെല്ലായിടത്തും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."