HOME
DETAILS
MAL
ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന്‍ മേഖലാ സമ്മേളനം
backup
September 08 2016 | 01:09 AM
കൊച്ചി: കേരള ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ എറണാകുളം മേഖലാ സമ്മേളനവും കുടുംബ സംഗമവും ഇന്ന് ഇടപ്പളളി അഞ്ചുമന വിശ്വകര്‍മ്മ ഓഡിറ്റോറിയത്തില്‍ നടക്കും. പാലാരിവട്ടം എസ്.ഐ ബി ഷെഫീക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രസിഡന്റ് കെ എ വേണുഗോപാല്‍ പതാക ഉയര്‍ത്തും. പിടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ് മുഖ്യപ്രഭാഷണം നടത്തും. അലിസണ്‍ മുവാറ്റുപ്പുഴ മുതിര്‍ന്നവരെ ആദരിക്കും.
എ.എന്‍ രാധാകൃഷ്ണന്‍ വിദ്യാഭ്യാസ് അവാര്‍ഡ് വിതരണം നടത്തും. പി എം എ ഇബ്രാഹിം അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."