HOME
DETAILS

വെറ്ററിനറി സയൻസിലെ കരിയർ സാധ്യതകൾ; അഖിലേന്ത്യാ ക്വാട്ട രജിസ്‌ട്രേഷൻ തുടങ്ങി

  
October 08, 2025 | 8:50 AM

bvsc ah veterinary course all india admission started

മികച്ച കരിയർ സാധ്യതകളുള്ള ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി ( BVSc & AH) കോഴ്‌സിലേക്കുള്ള അഖിലേന്ത്യാ പ്രവേശന നടപടികൾ ഇന്നു തുടങ്ങും. നീറ്റ് യു.ജി 2025 സ്‌കോർ അടിസ്ഥാനത്തിലാണ് പ്രവേശനം. രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകൾ നികത്തുന്നത് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയാണ്. (വി.സി.ഐ). നീറ്റ് യു.ജി പരീക്ഷയിൽ യോഗ്യത നേടിയവർ പ്രത്യേകം രജിസ്റ്റർ ചെയ്ത് അലോട്ട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം. 58 സ്ഥാപനങ്ങളിലായി 779 സീറ്റുകളിലേക്കാണ് പ്രവേശനം. കേരളത്തിൽ കേരള വെറ്ററിനറി & ആനിമൽ സയൻസ് യൂനിവേഴ്സിറ്റിയുടെ കീഴിൽ തൃശൂർ മണ്ണുത്തിയിൽ 19 സീറ്റും വയനാട് പൂക്കോട് 15 സീറ്റുകളുമാണുള്ളത്.

കൗൺസലിങ് നടപടികൾ

ഓൺലൈൻ കൗൺസലിങ് പ്രക്രിയയിൽ റൗണ്ട് -1, റൗണ്ട് - 2, സ്‌ട്രേ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളുണ്ട്. ആദ്യറൗണ്ട് അലോട്ട്‌മെന്റിന് ഇന്ന് രാവിലെ 11 മണി മുതൽ 13ാം തീയതി വരെ രജിസ്റ്റർ ചെയ്ത് ഫീസടയ്ക്കാം. 1000 രൂപയാണ് ഫീസ്. ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി വിഭാഗക്കാർക്ക് 900 രൂപയും പട്ടിക ,ഭിന്നശേഷി, ട്രാൻസ്ജന്റർ വിഭാഗക്കാർക്ക് 500 രൂപയും മതി. ചോയ്‌സ് ഫില്ലിങ്ങും സീറ്റ്‌ലോക്കിങും ഈ സമയത്ത് നടത്താം. 15ന് അലോട്ട്‌മെന്റ് പ്രഖ്യാപിക്കും. 15 മുതൽ 21 വരെയാണ് കോളജിൽ ഹാജരാകാനുള്ള സമയം.

രണ്ടാം റൗണ്ട് രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിങും 22 മുതൽ 23 വരെ. 25ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 25 മുതൽ 30 വരെ കോളജുകളിൽ ഹാജരാകാം. സ്‌ട്രേ റൗണ്ട് രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിങും 31 മുതൽ നവംബർ 3 വരെ നടക്കും. സ്‌ട്രേയിൽ പങ്കെടുക്കാൻ 50,000 രൂപ ഫീസടക്കേണ്ടതുണ്ട്. പട്ടിക, ഭിന്നശേഷിക്കാർക്ക് 25000 രൂപ മതി. നവംബർ 5ന് അലോട്ട്‌മെന്റ് വരും. നവംബർ 10 നകം കോളജിൽ ഹാജരാകണം.

ഐ.സി.എ.ആർ ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ബറേലി, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ബിക്കാനിർ, പി.ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച് ജയ്പുർ, കോളജ് ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ സയൻസ് പട്‌ന, കോളജ് ഓഫ് വെറ്ററിനറി സയൻസസ് ഹിസാർ, കോളജ് കോളജ് ഓഫ് വെറ്ററിനറി സയൻസസ് ലുധിയാന തുടങ്ങി നിരവധി മികച്ച സ്ഥാപനങ്ങളിൽ വി.സി.ഐ കൗൺസലിങ് വഴി പ്രവേശനം നേടാം. വിശദവിവരങ്ങൾ vci.admissions.nic.in ൽ ലഭ്യമാണ്.

ഫോൺ: 011 -26184149. ഇ മെയിൽ: [email protected]

അവസരങ്ങൾ നിരവധി

മികച്ച ജോലി സാധ്യതകളും ഗവേഷണ സാധ്യതകളുമുള്ള മേഖലയാണ് വെറ്ററിനറി സയൻസ്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്, കേരള ഫീഡ്സ്, മിൽമ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, മൃഗശാലകൾ, പക്ഷി സങ്കേതങ്ങൾ, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, ഭക്ഷ്യ സുരക്ഷാ വിഭാഗം, വിവിധ ഫാമുകൾ, മാംസ സംസ്‌കരണ യൂനിറ്റുകൾ, പന്തയക്കുതിരകളുടെ റേസ് ക്ലബ്ബുകൾ, വെറ്ററിനറി ഹോസ്പിറ്റലുകൾ, പെറ്റ് ക്ലിനിക്കുകൾ, ഇൻഷൂറൻസ്, ബാങ്കിങ് മേഖല, സുരക്ഷാ സേനകളിൽ പൊലിസ് ഡോഗ് സ്‌ക്വാഡ്, മൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ നിർമാണ കേന്ദ്രങ്ങളിൽ ന്യൂട്രീഷനിസ്റ്റ് തുടങ്ങി നിരവധി മേഖലകളിൽ വെറ്ററിനറി ഡോക്ടർമാർക്ക് ജോലി സാധ്യതകളുണ്ട്. യൂനിവേഴ്സിറ്റികളിൽ അധ്യാപകരായും ഗവേഷകരായും പ്രവർത്തിക്കാം. 

സ്വയം തൊഴിൽ ചെയ്യാനുള്ള അവസരങ്ങളും കുറവല്ല. വെറ്ററിനറി ക്ലിനിക്കുകൾ, വെറ്ററിനറി ലാബുകൾ, കാലിത്തിറ്റ ഉൽപാദനം, കന്നുകാലി ഫാമുകൾ, പ്രൊജക്റ്റ് കൺസൾട്ടൻസി പോലുള്ള സംരംഭങ്ങൾ ഉദാഹരണങ്ങളാണ്. വിദേശ രാജ്യങ്ങളിലും വെറ്ററിനറി ഡോക്ടർമാർക്ക് വിശാലമായ അവസരങ്ങളുണ്ട് .യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ ക്ലിനിക്കൽ പ്രാക്ടീസ്, അധ്യാപനം, ഗവേഷണം മേഖലകളിൽ നിരവധി സാധ്യതകളുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വിവിധ ഡയറി ഫാമുകളിൽ നിരവധി തൊഴിലവസരങ്ങളുണ്ട്. ആട്, ചെമ്മരിയാട്, ഒട്ടകം, ഫാൽക്കൺ തുടങ്ങിയവയുടെ വളർത്തു കേന്ദ്രങ്ങൾ, തീറ്റ നിർമാണ യൂനിറ്റുകൾ, പാൽ, മാംസ സംസ്‌കരണ യൂനിറ്റുകൾ, ഫാം ക്ലിനിക്ക്, പെറ്റ് ക്ലിനിക്ക് തുടങ്ങിയവയിലും അവസരങ്ങളുണ്ട്. കൂടാതെ വെറ്ററിനറി ഫാർമസികളിൽ ഡോക്ടർമാരായും ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ മാനേജർമാരായും വെറ്ററിനറി ഡോക്ടർമാർക്ക് അവസരമുണ്ട്.

Bachelor of Veterinary Science and Animal Husbandry (BVSc & AH) All India admission procedures starts today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  6 days ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  6 days ago
No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  6 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  6 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  6 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  6 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  6 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  6 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  6 days ago