HOME
DETAILS
MAL
വയറിളക്ക രോഗങ്ങള്‍ക്കെതിരേ ജാഗ്രതപാലിക്കണം
backup
September 08 2016 | 01:09 AM
ആലപ്പുഴ: ജില്ലയില്‍ ഷിഗല്ലാ മൂലമുള്ള വയറിളക്കം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വയറിളക്കവും അമിത ക്ഷീണവും ഉള്ളവര്‍, കഞ്ഞിവെള്ളം പോലെ മലം അയഞ്ഞു പോകുന്നവര്‍, മലത്തില്‍ ചളിയും (മ്യൂക്കസ്) രക്തവും കലര്‍ന്ന് പോകുന്നവര്‍ അടിയന്തരമായി ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം. ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുമ്പോള്‍ ശുചിത്വം ഉറപ്പ് വരുത്തുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരസാധനങ്ങള്‍ മൂടി വയ്ക്കുക.
ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലവിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക. ആഹാരത്തിനു മുന്‍പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."