റെയില്‍വേ സ്റ്റേഷനില്‍ കെജരിവാളിനെതിരെ ബി.ജെ.പി വനിതാ പ്രവര്‍ത്തകരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ വനിതാ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് ദിവസത്തെ പഞ്ചാബ് സന്ദര്‍ശനത്തിന് പുറപ്പെടാനായി ഇന്ന് രാവിലെ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.
ഇന്ന് രാവിലെ ലുധിയാനയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ കയറാനാണ് കെജരിവാള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. പ്രതിഷേധക്കാരുടെ ഇടയിലൂടെ ആംആദ്മി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കെജരിവാള്‍ ട്രെയിനില്‍ കയറിയത്.
അശ്ശീല സിഡി വിവാദത്തില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായ എ.എ.പി മുന്‍ മന്ത്രി സന്ദീപ് കുമാറിന്റെ വിഷയത്തില്‍ കെജരിവാള്‍ പ്രതികരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ട്രെയിനിലേക്ക് കയറുന്ന കെജരിവാളിന് ചുറ്റും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. പിന്നീട് പൊലിസ് എത്തി ഇവരെ മാറ്റുകയായിരുന്നു.
മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിനല്‍കിക്കൊണ്ട് ഡല്‍ഹി പൊലിസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും എ.എ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.
2017 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണ് കെജരിവാള്‍ പഞ്ചാബിലേക്ക് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."