HOME
DETAILS
MAL
ബിജെപി ഓഫിസ് ആക്രമണം: കേന്ദ്രം റിപ്പോര്‍ട്ട് തേടി
backup
September 08 2016 | 07:09 AM
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ കേന്ദ്രം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി.
ആഭ്യന്തര സെക്രട്ടറിയാണ് വിശദീകരണം തേടിയത്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ഫോണില്‍ ചര്‍ച്ച ചെയ്തു.
നിജസ്ഥിതി മനസിലാക്കാന്‍ ബിജെപി എംപിമാരുടെ സംഘം കേരളത്തിലെത്തും.
ചൊവ്വാഴ്ച അര്‍ധരാത്രിയാണു കുന്നുകുഴിയിലെ ഓഫീസിനു നേരെ ബൈക്കിലെത്തിയ സംഘം നാടന്‍ ബോംബ് എറിഞ്ഞത്.
അക്രമത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.സംഭവസമയത്ത് ജീവനക്കാര്‍ അകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല.
ഓഫിസ് ആക്രമിച്ചയാളുടെ സിസിടിവിദൃശ്യം പുറത്തുവന്നിരുന്നു.
ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ സ്ഫോടകവസ്തു എറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."