HOME
DETAILS

ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ

  
October 15 2025 | 06:10 AM

shubhman gill praises indian star bowler great performance

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരവും വിജയിച്ചുകൊണ്ട് ഗില്ലും സംഘവും പരമ്പര സ്വന്തമാക്കിയിരുന്നു. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. മത്സര ശേഷം മിന്നും പ്രകടനം പുറത്തെടുത്ത ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ ക്യാപ്റ്റൻ ഗിൽ പ്രശംസിച്ചിരുന്നു. കുൽദീപ് യാദവിനെ 'സ്ട്രൈക്ക് ബൗളർ എന്നാണ് ഗിൽ പ്രശംസിച്ചത്. 

കുൽദീപിന്റെ പ്രകടനത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. അദ്ദേഹം എപ്പോഴും ഞങ്ങൾക്ക് സ്ട്രൈക്ക് ബൗളറാണ്. ഏത് സാഹചര്യത്തിൽ ആയാലും ഒരു റിസ്റ്റ് സ്പിന്നർ  പ്രത്യേകിച്ച് കുൽദീപ് യാദവിനെ പോലുള്ള ഒരു താരത്തെ കളിപ്പിക്കാൻ ഇപ്പോഴും ആഗ്രഹിക്കും. ടീമിനെ ഇപ്പോഴും കളിയിൽ നിലനിർത്തുന്ന താരമാണ് അദ്ദേഹം'' ഗിൽ പറഞ്ഞു. 

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ 12 വിക്കറ്റുകളാണ്‌ കുൽദീപ് നേടിയത്. രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിലുമായി ഒരു ഫൈഫർ അടക്കം എട്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ പരമ്പരയിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും കുൽദീപാണ് സ്വന്തമാക്കിയത്. 

അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലും താരം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവാണ് മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച പാകിസ്താൻ ബാറ്റിംഗ് നിരയെ കുൽദീപ് യാദവ് കറക്കി വീഴ്ത്തുകയായിരുന്നു. മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിളങ്ങിയത്. ടൂർണമെന്റിൽ ഇന്ത്യക്കായി 17 വിക്കറ്റുകളാണ്‌ ഏഴ് മത്സരങ്ങളിൽ നിന്നും കുൽദീപ് നേടിയത്.

ഇതോടെ ഏഷ്യ കപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി മാറാനും കുൽദീപിന് സാധിച്ചു. 17 വിക്കറ്റുകൾ നേടിയ മുൻ ശ്രീലങ്ക താരം അജന്ത മെൻഡീസിന്റെ നേട്ടത്തിനൊപ്പം എത്താനും ഇന്ത്യൻ സ്പിന്നർക്ക് സാധിച്ചു. 2007 ഏഷ്യ കപ്പിലാണ് അജന്ത മെൻഡീസ്‌ 17 വിക്കറ്റുകൾ നേടിയത്. 

Indian Captain Shubhman Gill had praised Indian spinner Kuldeep Yadav for his brilliant performance in the Test series against West Indies. Gill praised Kuldeep Yadav as a 'strike bowler'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്‍കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി

Kerala
  •  an hour ago
No Image

കളിക്ക് മുന്നേ ഉടക്കുമായി ഓസീസ്; 'ഇന്ത്യൻ താരങ്ങൾക്ക് എങ്ങനെ കൈകൊടുക്കാം?'; ഹസ്‌തദാനവിവാദത്തിന് പിന്നാലെ ഓസീസ് താരങ്ങൾ ഇന്ത്യയെ പരിഹസിച്ച് വീഡിയോയുമായി രം​ഗത്ത്

Cricket
  •  an hour ago
No Image

ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍

Kerala
  •  2 hours ago
No Image

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൈകൂട്ടിപ്പിടിച്ച് കമ്മലൂരാൻ ശ്രമിച്ചു; ബഹളംവെച്ച വയോധികയുടെ മുഖത്തമർത്തി സ്വർണകവർച്ച; മഞ്ചേരിയിൽ യുവതി അറസ്റ്റിൽ, മകൾ ഒളിവിൽ

crime
  •  2 hours ago
No Image

കെ ജെ ഷൈനിനെതിരായ അധിക്ഷേപം: കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

അണ്ടർ 21കാലഘട്ടത്തിൽ റൊണാൾഡോയേക്കാൾ മികച്ച പോർച്ചു​ഗീസ് താരം അവനായിരുന്നു; വെളിപ്പെടുത്തലുമായി പീറ്റർ ക്രൗച്ച്

Football
  •  2 hours ago
No Image

ഗ്ലെൻ മാക്സ്‌വെല്ലിൻ്റെ എക്കാലത്തെയും മികച്ച ഏകദിന ഇലവനിൽ സച്ചിനില്ല; പക്ഷേ വന്‍ ട്വിസ്റ്റ്

Cricket
  •  3 hours ago
No Image

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെ കാര്‍ അപകടം; 20 കാരിക്ക് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരുക്ക്

Kerala
  •  3 hours ago
No Image

ബിഹാറില്‍ എന്‍.ഡി.എയുടെ തോല്‍വി ഉറപ്പ്, നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരില്ല, ജെ.ഡി(യു)വിന് ലഭിക്കുക 25ല്‍ താഴെ സീറ്റ്- പ്രശാന്ത് കിഷോര്‍

National
  •  3 hours ago
No Image

തമിഴ്നാട്ടിൽ ഹിന്ദി നിരോധിക്കാൻ സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സ്റ്റാലിൻ സർക്കാർ

National
  •  4 hours ago


No Image

സ്കൂട്ടറിലെത്തി 86-കാരിയുടെ മുഖത്തേക്ക് മുളകുപൊടി വിതറി മാല കവർന്ന യുവതിയും കൂട്ടാളിയും പിടിയിൽ

crime
  •  4 hours ago
No Image

വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, 7 സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  5 hours ago
No Image

'എ.കെ.ജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമപ്രകാരം, 30 കോടി രൂപ ചെലവിട്ട് കെട്ടിടം പണിതു'; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എം.വി ഗോവിന്ദന്‍

Kerala
  •  5 hours ago
No Image

ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധം, കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍

Kerala
  •  5 hours ago