in north india, christian priests and nuns can't go out wearing their religious dress – mar joseph pamplany
HOME
DETAILS

MAL
ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി
Web Desk
October 15 2025 | 14:10 PM

കാസര്‍ഗോഡ്: ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്ക് ളോഹയിട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകള്‍ തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങിയാല്‍ തിരിച്ചുവരാന്‍ കഴിയുമോ എന്നറിയാത്ത ഗതികേടാണ് ഉള്ളതെന്നും പാംപ്ലാനി പറഞ്ഞു. ഇഷ്ടമുള്ള മതം വിശ്വസിക്കാനും, തെരഞ്ഞെടുക്കാനും, പ്രചരിപ്പിക്കാനും മനുഷ്യര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'' മതപരിവര്‍ത്തന നിരോധന നിയമപരിഷ്‌കരണം വിശ്വാസികളെ ശ്വാസം മുട്ടിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും സമാനമായ അവസ്ഥയാണുള്ളത്. കര്‍ണാടകത്തില്‍ മാത്രമല്ല, ഉത്തരേന്ത്യയിലും ഇതുപോലെ ളോഹയിട്ട് അച്ചന്‍മാര്‍ക്ക് നടക്കാന്‍ അവകാശമില്ല. കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രം ധരിക്കാനോ, കുരിശ് മാലയിട്ട് പുറത്തിറങ്ങിയാല്‍ ജീവനോടെ തിരിച്ചു വരുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കാത്ത ഗതികേടുള്ള അന്തരീക്ഷമാണ് നിലവിലുള്ളത്'' പാപ്ലാനി പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണയാത്ര കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാംപ്ലാനി.
അതേസമയം സംസ്ഥാനത്തെ ചില വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്ന് പാംപ്ലാനി പറഞ്ഞു. അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് സഭയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെന്നും വിഷയത്തില്‍ പിണറായി സര്‍ക്കാരിനോട് നന്ദി പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
Kerala
• 2 hours ago
'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ
Kerala
• 3 hours ago
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്
Kerala
• 3 hours ago
ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്
uae
• 3 hours ago
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala
• 3 hours ago
ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്
Kerala
• 3 hours ago
ഫ്‌ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
uae
• 4 hours ago
പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്
International
• 4 hours ago
നെയ്മർ ബാലൺ ഡി’ഓർ അർഹിക്കുന്നുവെന്ന് ബാഴ്സ ഇതിഹാസം; പിഎസ്ജി മാറ്റമാണ് താരത്തിൻ്റെ കരിയർ തകർത്തത്
Football
• 4 hours ago
കോടീശ്വരനില്‍ നിന്ന് കോടതി യുദ്ധങ്ങളിലേക്ക്; ബിആര്‍ ഷെട്ടിയുടെ വളര്‍ച്ചയും തകര്‍ച്ചയും
uae
• 4 hours ago
പൊറോട്ട വാങ്ങാൻ വന്നവർക്ക് എംഡിഎംഎയും; ബിസിനസിൻ്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ
crime
• 5 hours ago
നാല് ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; വിദ്യാർത്ഥികള കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം
uae
• 5 hours ago
ഫുഡ് ഡെലിവറി ആപ്പിനെ പറ്റിച്ച് യുവാവ് ജീവിച്ചത് രണ്ട് വർഷം; ഒരു രൂപ പോലും ചെലവില്ലാതെ കഴിച്ചത് 20 ലക്ഷം രൂപയുടെ ഭക്ഷണം
International
• 5 hours ago
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; ഹൈക്കോടതി നോട്ടിസ് അയച്ചു, സിപിഎം - ബിജെപി ഡീൽ ആരോപണമുയർന്ന കേസ് വീണ്ടും കോടതിയിൽ
Kerala
• 5 hours ago
ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍
Kerala
• 6 hours ago
വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൈകൂട്ടിപ്പിടിച്ച് കമ്മലൂരാൻ ശ്രമിച്ചു; ബഹളംവെച്ച വയോധികയുടെ മുഖത്തമർത്തി സ്വർണകവർച്ച; മഞ്ചേരിയിൽ യുവതി അറസ്റ്റിൽ, മകൾ ഒളിവിൽ
crime
• 7 hours ago
കെ ജെ ഷൈനിനെതിരായ അധിക്ഷേപം: കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന് അറസ്റ്റില്‍
Kerala
• 7 hours ago
അണ്ടർ 21കാലഘട്ടത്തിൽ റൊണാൾഡോയേക്കാൾ മികച്ച പോർച്ചുഗീസ് താരം അവനായിരുന്നു; വെളിപ്പെടുത്തലുമായി പീറ്റർ ക്രൗച്ച്
Football
• 7 hours ago
ഹൈവേകളിൽ വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? പരാതി നൽകിയാൽ 1000 രൂപ ഫാസ്ടാഗ് റീചാർജ് സമ്മാനം
National
• 5 hours ago
ഖത്തറിനോട് തോറ്റെങ്കിലും യുഎഇയ്ക്ക് ഇനിയും അവസരം; ഇനി നേരിടാനുള്ളത് കരുത്തരായ ഇറാഖിനെ
uae
• 5 hours ago
ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്കി; കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റല്‍ യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി
Kerala
• 6 hours ago