HOME
DETAILS
MAL
കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു
November 27, 2025 | 1:36 AM
റിയാദ്: കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു. പേരായം ഉമയനല്ലൂർ സ്വദേശി മധുസൂദനൻ പിള്ള (66) ആണ് മരിച്ചത്. റിയാദിൽ കോൺട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ രാമകൃഷ്ണ പിള്ളയും ഓമന അമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: സത്യ.
ഷുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും. റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ വെൽഫെയർ വിങ്ങിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നു. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ഷറഫു പുളിക്കൽ, നസീർ കണ്ണീര, ജാഫർ വീമ്പൂർ, കമ്പനി പ്രതിനിധി അരുൺകുമാർ എന്നിവർ ആണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
Summary: Kollam native died of heart attack in riyadh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."