HOME
DETAILS
MAL
മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ
Web Desk
October 20, 2025 | 3:30 PM
ബെംഗളൂരു: മൈസൂരു സാലിഗ്രാമത്തിൽ കനാലിൽ മുങ്ങി മൂന്ന് കുട്ടികൾ മരിച്ചു. അയാൻ (16), അജാൻ (13), ലുക്മാൻ (16) എന്നിവരാണ് ചാമരാജ്പേട്ട ഇടതുകര കനാലിൽ അപകടത്തിൽപ്പെട്ടത്.
കെ.ആർ. പേട്ടയിലെ നവോദയ സ്കൂളിലെ വിദ്യാർത്ഥികളാണ് അയാനും അജാനും. സ്കൂളവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."