കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്
മഞ്ചേരി: എളങ്കൂർ ചാരങ്കാവിൽ യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി മൊയ്തീൻകുട്ടിയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിന് ശേഷം കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് പൊലിസ് പറഞ്ഞു.
കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും വ്യക്തമല്ല. കസ്റ്റഡിയിൽ എടുത്ത ഉടൻ തെളിവെടുപ്പ് നടത്തും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലിസ് നിഗമനം.
ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കിയ കൊലപാതകം നടന്നത്. ചാരങ്കാവ് അങ്ങാടിക്ക് സമീപത്തുവെച്ചാണ് കൂമംതൊടി ചുള്ളിക്കുളത്ത് മൊയ്തീൻ കുട്ടി (35), വണ്ടൂർ പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെ ചോലയിൽ പ്രവീണെന്ന യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നത്.
കൊലപാതകത്തിന്റെ പ്രാഥമിക വിവരണം
കൊല്ലപ്പട്ടെ പ്രവീണും സുഹൃത്ത് ചാത്തങ്ങോട്ടുപുറം വീട്ടിക്കാപറമ്പ് സുരേന്ദ്രനും ഒരുമിച്ച് കാട് വെട്ടാൻ പോകുന്നവരാണ്. ചാരങ്കാവ് അങ്ങാടിക്കു സമീപം താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിനുസമീപം സുരേന്ദ്രൻ പ്രവീണിനെ കാത്തുനിൽക്കുമ്പോൾ അടുത്തുവന്ന മൊയ്തീൻ സുരേന്ദ്രനോട് കാടുവെട്ടുന്ന യന്ത്രം ആവശ്യപ്പെട്ടു. സ്ഥലത്ത് പൊന്തി നിൽക്കുന്ന കാട് വെട്ടാനാണെന്നും ഉടൻ തിരിച്ചുതരാമെന്നു പറഞ്ഞു യന്ത്രം കൈക്കലാക്കി. ഈ സമയം സ്ഥലത്തെത്തിയ പ്രവീൺ ബൈക്ക് നിർത്തി സുരേന്ദ്രനോട് സംസാരിക്കവെ മൊയ്തീൻ യന്ത്രം കഴുത്തിനുനേരെ വീശുകയായിരുന്നു. പിറകിലേക്ക് മലർന്നുവീണ പ്രവീൺ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
Police to take accused Moitheenkutty into custody in the wood-cutting machine murder case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."