കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു
ദുബൈ: യു.എ.ഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 15-ൽ പെപ്കോ ബിൽഡിംഗിൽ പ്രവര്‍ത്തനമാരംഭിച്ചു. അറബ് പ്രമുഖരായ ഹസൻ ഇബ്രാഹിം അഹമ്മദ് ഹൗക്കൽ, അബ്ദുൽ ഖാദർ മുഹമ്മദ് അബ്ദുല്ല അൽ ബന്നാഇ, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാർ, മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ യുസി രാമൻ, ഡോ: സുബൈർ ഹുദവി ചേകന്നൂർ, കെ.പി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, ഡയറക്ടർ ആഷിഖ് കെപി തുടങ്ങി മത സാമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
സാധാരണക്കാർക്ക് പ്രാപ്യമാകും വിധം വിലയിൽ ഗുണനിലവാരമുള്ള പ്രൊഡക്റ്റുകളാണ് കെപി മാർട്ടിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. ബിസിനസിനോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നൽകുന്നുണ്ട് കെപി ഗ്രൂപ്. സാമൂഹിക രംഗത്തും സജീവമായുള്ള കെപി മുഹമ്മദ് ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സിഎച്ച് സെന്റർ ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി, WMO മുട്ടിൽ യതീംഖാന ദുബൈ ചാപ്റ്റർ പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം, വടകര NRI ഫോറം രക്ഷാധികാരി എന്നീ പദവികളും വഹിക്കുന്നുണ്ട്. 19 വർഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴില്‍ ഫോർ സ്ക്വയർ എന്നപേരിൽ 7 ഔട്ട്‌ലെറ്റുകളും, കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), കെപി ചായ്, കെപി റിയൽ എസ്റ്റേറ്റ് എന്നീ രംഗത്തും സാന്നിധ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."