HOME
DETAILS

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

  
Web Desk
October 20, 2025 | 4:08 PM

jmm has decided to stay out of the upcoming bihar elections

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ട്ടി നിലപാട് തിരുത്തിയത്. ഇന്‍ഡ്യ സഖ്യവുമായുള്ള ബന്ധം തുടരണോ എന്ന കാര്യത്തില്‍ പുനപരിശോധന ആവശ്യമാണെന്നും ജാര്‍ഖണ്ഡ് മന്ത്രിസഭാ അംഗം കൂടിയായ സുദിവ്യ കുമാര്‍ പറഞ്ഞു. 

'' ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജെഎംഎം മത്സരിക്കില്ല. സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പത്തിനിടെ കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായുള്ള സഖ്യം പുനപരിശോധിക്കും,' ജെഎംഎം അറിയിച്ചു. 

കഴിഞ്ഞ ദിവസം നടന്ന ഇന്‍ഡ്യ മുന്നണി സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഒറ്റയ്ക്ക് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് ജെഎംഎം രംഗത്തെത്തിയിരുന്നു. ഇത്തവണ 12 സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളിലാണ് ജഎംഎം മത്സരിച്ചത്.

അതേസമയം ആർജെഡി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി . 143 അംഗ സ്ഥാനാർത്ഥി പട്ടികയാണ് ആർജെഡി പുറത്തിറക്കിയിരിക്കുന്നത്. 143 അംഗ സ്ഥാനാർത്ഥി പട്ടികയിൽ 24 വനിതകളും 16 മുസ് ലിം സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. നിലവിൽ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കുമാർ റാമിന്റെ സിറ്റിംഗ് സീറ്റായ കുടുന്ബയിൽ ആർജെഡി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. ആർജെഡിയും കുടുമ്പയിൽ മത്സരിക്കും. 

കുടുമ്പക്ക് പുറമേ വൈശാലി, ലാൽഗഞ്ച്, കഹൽഗാവ് എന്നിവിടങ്ങളിൽ ആർജെഡി കോൺഗ്രസിനെതിരെയും താരാപൂരിലും ഗൗര ബോറാമിലും മിൻ സംസ്ഥാന മന്ത്രി മുകേഷ് സാഹ്നിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിക്കെതിരെയും ആർജെഡി മത്സരിക്കും.

പ്രമുഖ ആർജെഡി നേതാക്കളായ തേജസ്വി യാദവ് രാഘോപൂരിൽ നിന്നും അലോക് മേത്ത ഉജിയാർപൂരിൽ നിന്നും അക്തറുൽ ഇസ് ലാം സമസ്തിപൂരിൽ നിന്നും ജനവിധി തേടും.

ആർജെഡി പ്രസിഡന്റ് ലാലു പ്രസാദിന്റെ അടുത്ത സഹായി ഭോല യാദവ് 2015-ൽ ബഹാദൂർപൂരിൽ നിന്ന് വിജയിച്ചിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു മണ്ഡലം പിടിച്ചെടുത്തു. ഇത്തവണ മന്ത്രി മദൻ സാഹ്നിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാൻ ഭോല യാദവ് രം​ഗത്തുണ്ട്.

കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിവാനിൽ നിന്ന് മത്സരിച്ച് ജെഡിയുവിനോട് പരാജയപ്പെട്ട മുൻ സ്പീക്കർ അവധ് ബിഹാരി ചൗധരിയെ സിവാൻ നിയമസഭാ സീറ്റ് നിലനിർത്താനും ആർജെഡി രം​ഗത്തിറക്കിയിട്ടുണ്ട്. ഹിന്ദു വേദഗ്രന്ഥങ്ങളെക്കുറിച്ചുള്ള വിവാദപരമായ പരാമർശങ്ങലുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ മുൻ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിനെ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ മാധേപുരയിൽ നിന്നും ആർജെഡി മത്സരിപ്പിക്കുന്നുണ്ട്.

 

The Jharkhand Mukti Morcha (JMM) has announced that it will not contest in the Bihar elections.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാടുവെട്ട് യന്ത്രം ഉപയോ​ഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

Kerala
  •  3 hours ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  3 hours ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  4 hours ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  4 hours ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  4 hours ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  5 hours ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  5 hours ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  8 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  9 hours ago