HOME
DETAILS

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

  
October 21, 2025 | 1:14 PM

Al Nasr coach talks about the reason why Cristiano Ronaldo did not come to India for the match against FC Goa

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നാളെ നടക്കുന്ന സഊദി വമ്പന്മാരായ അൽ നസറും എഫ്‌സി ഗോവയുമാണ് നേർക്കുനേർ എത്തുന്നത്. ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അൽ നസറിനൊപ്പം സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ ആരാധകരെ നിരാശരാക്കികൊണ്ട് അൽ നസർ പരിശീലകൻ ജോർജ് ജീസസ് റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തിയില്ല. റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തതിന്റെ കാരണത്തെക്കുറിച്ച് അൽ നസർ പരിശീലകൻ സംസാരിച്ചിരുന്നു. 

"എല്ലാവരും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്നേഹിക്കുന്നു. റൊണാൾഡോക്ക് ഒരുപാട് ആരാധകരുണ്ട്. സഊദി അറേബ്യക്ക് പുറത്ത് ടീം കളിക്കുമ്പോൾ അദ്ദേഹത്തിന് വിശ്രമം നൽകാൻ ഞങ്ങൾ തീരുമാനിച്ചു. എല്ലാവരും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നു. ലീഗിലെ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിനായി ഞങ്ങൾ റൊണാൾഡോയെ റിയാദിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചു'' ജോർജ് ജീസസ് പറഞ്ഞു. 

അതേസമയം അൽ ഫത്തേഹിനെതിരെ കഴിഞ്ഞ മത്സരത്തിൽ വമ്പൻ വിജയമാണ് അൽ നാസർ സ്വന്തമാക്കിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തകർപ്പൻ വിജയമാണ് അൽ ഫത്തേഹിനെതിരെ അൽ നസർ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോൾ നേടിയും റൊണാൾഡോ തിളങ്ങിയിരുന്നു. ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടവും പോർച്ചുഗീസ് ഇതിഹസം സ്വന്തമാക്കിയിരുന്നു.

ക്ലബ് ഫുട്ബോളിൽ 800 ഗോളുകളെന്ന നാഴികക്കല്ലിലേക്കാണ് റൊണാൾഡോ നടന്നുകയറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരവും റൊണാൾഡോ തന്നെയാണ്. മത്സരത്തിൽ റൊണാൾഡോക്ക് പുറമെ പോർച്ചുഗീസ് താരം ജാവോ ഫെലിക്സ് ഹാട്രിക് നേടിയും തിളങ്ങി. ഫ്രഞ്ച് താരം കിങ്സ്ലി കോമനും അൽ നസറിനായി ലക്ഷ്യം കണ്ടു. സോഫിയാൻ ബെൻഡെബ്ജയാണ് അൽ നസറിനായി ആശ്വാസ ഗോൾ നേടിയത്. 

ലോകകപ്പ് യോഗ്യത മത്സരങ്ങളിലും മിന്നും പ്രകടനമാണ് റൊണാൾഡോ നടത്തിയത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റൊണാൾഡോ സ്വന്തമാക്കിയിരുന്നു. വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങളിൽ പോർച്ചുഗലിനായി 41 ഗോളുകളാണ് റൊണാൾഡോ ഇതുവരെ അടിച്ചുകൂട്ടിയത്. 39 ഗോളുകൾ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസിനെ മറികടന്നു കൊണ്ടാണ് റൊണാൾഡോയുടെ കുതിപ്പ്. 39 ഗോളുകൾ ആയിരുന്നു താരം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയത്. 

Saudi giants Al Nassr and FC Goa will face off tomorrow in the AFC Champions League. Al Nassr coach has spoken about the reason behind including Cristiano Ronaldo in the Al Nassr squad for this match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  3 hours ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  3 hours ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  3 hours ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  3 hours ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  4 hours ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  4 hours ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  4 hours ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  4 hours ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  4 hours ago
No Image

ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം

Kerala
  •  4 hours ago