HOME
DETAILS

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

  
October 21, 2025 | 3:40 PM

West Indies created new history record in ODIs

ഏകദിനത്തിൽ പുത്തൻ ചരിത്രം സൃഷ്ടിച്ച് വെസ്റ്റ് ഇൻഡീസ്. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലാണ് ചരിത്ര സംഭവത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ 50 ഓവറുകളും സ്പിന്നർമാരെ ഉപയോഗിച്ചാണ് വിൻഡീസ് പൂർത്തിയാക്കിയത്. 50 ഓവറിലും സ്പിന്നർമാരെ മാത്രം ഉപയോഗപ്പെടുത്തി ഒരു ഏകദിന മത്സരം പൂർത്തിയാക്കുന്ന ആദ്യ ടീമാണ് വിൻഡീസ്. 

അകീൽ ഹൊസൈൻ, റോസ്റ്റൺ ചെയ്‌സ്, ഖാരി പിയറി, ഗുഡാകേഷ് മോട്ടി, അലിക് അത്തനാസെ എന്നിവരാണ് 10 ഓവറുകൾ വീതം എറിഞ്ഞാണ് 50 ഓവറുകൾ പൂർത്തിയാക്കിയത്. ഗുഡാകേഷ് മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. അലിക് അത്തനാസെ, അകീൽ ഹൊസൈൻ രണ്ട് വിക്കറ്റുകൾ വീതവും നേടി മികച്ചു നിന്നു. 

മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വിജയിക്കുകയും ചെയ്തു. സൂപ്പർ ഓവറിലേക്ക് നീങ്ങിയ ആവേശകരമായ മത്സരത്തിൽ വിൻഡീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന് വിൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് നേടിയത്. ഒടുവിൽ സമനിലയായ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസ് നേടാനാണ് സാധിച്ചത്. 

 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി സൗമ്യ സർക്കാർ 89 പന്തിൽ 45 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. റിഷാദ് ഹൊസൈൻ 14 പന്തിൽ പുറത്താവാതെ 39 റൺസ് നേടി തകർത്തടിക്കുകയും ചെയ്തു. മൂന്ന് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്. 

വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ് അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 67 പന്തിൽ നാല് ഫോറുകൾ അടക്കം പുറത്താവാതെ 53 റൺസാണ് വിൻഡീസ് ക്യാപ്റ്റൻ നേടിയത്. 

West Indies created new history in ODIs. The cricket world witnessed the historic event in the final match of the three-match ODI series against Bangladesh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  8 hours ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  9 hours ago
No Image

ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം

National
  •  9 hours ago
No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  9 hours ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  10 hours ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  10 hours ago
No Image

'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി

Kerala
  •  10 hours ago
No Image

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

International
  •  10 hours ago
No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  11 hours ago
No Image

വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്; മികച്ച പോളിങ്; 60 ശതമാനം കടന്നു

Kerala
  •  11 hours ago