HOME
DETAILS

പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

  
October 22, 2025 | 3:16 AM

man kills wife for questioning frequent witchcraft hides body in borewell with concrete husband and parents arrested in mysuru

മൈസൂരു: പതിവായി വീട്ടിൽ ദുർമന്ത്രവാദം നടത്തുന്നതിനെ ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴൽക്കിണറിൽ താഴ്ത്തി കോൺക്രീറ്റിട്ട് മൂടി. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, അച്ഛൻ, അമ്മ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ചിക്കമംഗളൂരു കടൂർ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതിയെ (28) കൊലപ്പെടുത്തിയത്. ഉപയോഗശൂന്യമായ വലിയ കുഴൽക്കിണറിൽ ഭാരതിയുടെ മൃതദേഹം കയറുകെട്ടി താഴ്ത്തിയ ശേഷം കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. വിജയ് പതിവായി വീട്ടിൽ ദുർമന്ത്രവാദം അടക്കമുള്ള ആചാരങ്ങൾ ചെയ്‌തിരുന്നു. ഇത് ഭാരതി ചോദ്യംചെയ്‌തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഒന്നരമാസം മുമ്പ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വിജയ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മൃതദേഹം മറവുചെയ്ത സ്ഥലം പൊലിസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.

പൊലിസ് നടത്തിയ പരിശോധനയിൽ വീടിനടുത്തുള്ള കൃഷിസ്ഥലത്തോട് ചേർന്നുള്ള കുഴൽക്കിണറിൽനിന്ന് മൃതദേഹം കണ്ടെടുത്തു. ഭാരതിയുടെ ആത്മാവ് പുറത്തുവരുമെന്നും അങ്ങനെ സംഭവിച്ചാൽ താൻ പിടിക്കപ്പെടുമെന്നും വിജയ് വിശ്വസിച്ചിരുന്നു. ഇത് തടയാനായി ഇയാൾ വീട്ടിൽ ദുർമന്ത്രവാദവും മൃഗബലിയും നടത്തിയിരുന്നതായും പൊലിസ് പറഞ്ഞു.കൊലപാതക വിവരം മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനും കൂട്ടുനിന്നതിനാണ് വിജയുടെ അച്ഛനെയും അമ്മയെയും കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും

Kerala
  •  3 hours ago
No Image

രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  3 hours ago
No Image

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

crime
  •  3 hours ago
No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  4 hours ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  4 hours ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  4 hours ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  4 hours ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  5 hours ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  11 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  12 hours ago

No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  14 hours ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  14 hours ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  14 hours ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  14 hours ago