HOME
DETAILS

തീവ്രവാദ വിഷയം മാധ്യമങ്ങള്‍ വിവേകപൂര്‍വം കൈകാര്യം ചെയ്യണം: പി.കെ കുഞ്ഞാലിക്കുട്ടി

  
backup
September 08 2016 | 19:09 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99

കോഴിക്കോട്: തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വിവേകം ആവശ്യമാണെന്നും അസത്യമെഴുതിയാല്‍ വലിയ ആപത്തുണ്ടാവുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാരുടെ സ്മരണിക പ്രകാശന ചടങ്ങിനോടനുബന്ധിച്ച് 'ഭീകരതയും മാധ്യമങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യഥാര്‍ഥ മതത്തേയും തീവ്രവാദത്തേയും വേര്‍തിരിച്ചു അവതരിപ്പിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളാല്‍ മതം വഴിതെറ്റിപ്പോകുന്നുണ്ട്. തീവ്രവാദത്തിനെതിരേ നിലപാട് സ്വീകരിച്ചവരെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കു പിന്നാലെ മാധ്യമങ്ങള്‍ സഞ്ചരിക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങളെ ഭീകര സംഘടനകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഐ.എസ് ഡിജിറ്റല്‍ ഖിലാഫത്താണെന്നും വിഷയമവതരിപ്പിച്ച ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ തെറ്റായ പ്രവണതയും സാംസ്‌കാരിക ശൂന്യതയും പ്രകടിപ്പിക്കുന്നുണ്ട്. മാധ്യമ അധിനിവേശത്തിന്റെ ഇരകള്‍ നമുക്കിടയില്‍ ജീവിക്കുന്നു. ഇതിനെ ചിന്ത കൊണ്ട് പ്രതിരോധിക്കാതെ ആയുധം കൊണ്ട് പ്രതികരിക്കുന്നത് ശരിയല്ലെന്ന് തേജസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി പറഞ്ഞു.

ഭീകരതയെ ഒരു മതവുമായി ബന്ധപ്പെടുത്തി പറയേണ്ടതില്ലെന്നും ഭീകരത സംഭവിക്കുന്നത് മനുഷ്യ മനസുകളിലാണെന്നും മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നത് സമൂഹത്തിന്റെ ശരിതെറ്റുകളാണെന്നും മലയാള മനോരമ കോ ഓഡിനേറ്റിങ് എഡിറ്റര്‍ പി.ജെ ജോഷ്വ പറഞ്ഞു. യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന ചര്‍ച്ചകള്‍ മുസ്്‌ലിം സ്വത്തത്തെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നുവെന്നും മാധ്യമ മേഖലയില്‍ പ്രഗത്ഭരായവര്‍ ഉയര്‍ന്നുവരണമെന്നും മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ സംസാരിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ മോഡറേറ്ററായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  23 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  32 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  37 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago