'മെസ്സി ചതിച്ചാശാനേ'; അർജന്റീനയുടെ വരവിൽ സർക്കാരിനെയും, കായിക മന്ത്രിയെയും പരിഹസിച്ച് വിഡി സതീശൻ
കൊച്ചി: നവംബറിൽ അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന് സ്പോൺസർമാർ അറിയിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെയും കായിക മന്ത്രിയെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'മെസ്സി ചതിച്ചാശാനേ' പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇത് താൻ മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും, ഇനി മെസ്സി ചതിച്ചെന്ന് മന്ത്രി വന്ന് പറയട്ടെ എന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
മെസ്സിയുടെ വരവ് സർക്കാർ രാഷ്ട്രീയ പ്രചരണമാക്കി മാറ്റുകയാണ് ചെയ്തത്. "മെസ്സി വന്നില്ല. ഇതൊക്കെ തിരഞ്ഞെടുപ്പിന് മുൻപുള്ള പ്രചരണമാണ്. വന്നാൽ നല്ല കാര്യം എന്ന് താൻ ഇപ്പോഴും പറയുന്നു," പ്രതിപക്ഷ നേതാവ് പറഞ്ഞു. മെസ്സിയുടെ വരവ് രാഷ്ട്രീയ പ്രചരണമാക്കിയപ്പോൾ അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടീമിന്റെ വരവ് മാറ്റിവെച്ചു
ശനിയാഴ്ചയാണ് അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തില്ലെന്ന് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഫിഫയുടെ (FIFA) അനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസം പരിഗണിച്ച്, നവംബറിലെ മത്സരം മാറ്റിവയ്ക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) നടത്തിയ ചർച്ചയിൽ ധാരണയായെന്നാണ് സ്പോൺസർമാർ നൽകിയ വിശദീകരണം.
The Leader of Opposition, VD Satheesan, criticized the Kerala government and Sports Minister for failing to host the Argentina football team in November. The team had planned to visit Kerala but reportedly cancelled due to the state's inability to fulfill their requirements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."