HOME
DETAILS

ടെസ്‌ലയുടെ പുതിയ ദൗത്യം 'സുസ്ഥിര സമൃദ്ധി': എലോൺ മസ്‌കിന്റെ 'ഒപ്റ്റിമസ്' റോബോട്ട് വരുന്നു

  
Web Desk
October 26, 2025 | 6:15 AM

teslas new mission sustainable prosperity with elon musks optimus robot

കാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്‌ലയുടെ സിഇഒയുമായ എലോൺ മസ്‌ക് കമ്പനിയുടെ പുതിയ ദൗത്യം പ്രഖ്യാപിച്ചു. ഇനി ഇലക്ട്രിക് കാറുകളിലോ, സ്വയം ഓടിക്കുന്ന കാറുകളിലോ ഒതുങ്ങുന്നതല്ല ടെസ്‌ലയുടെ ലക്ഷ്യമെന്നാണ് മസ്ക് അവകാശപ്പെടുന്നത്. പകരം, സുസ്ഥിര സമൃദ്ധി (Sustainable Prosperity) കൈവരിക്കുക എന്നതാണ് പുതിയ ദൗത്യം. ഈ മഹത്തായ ലക്ഷ്യം പൂർത്തിയാക്കാൻ മസ്‌ക് ആശ്രയിക്കുന്നത് ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ 'ഒപ്റ്റിമസി'നെയാണ്.

ടെസ്‌ലയുടെ ഏറ്റവും പുതിയ മൂന്നാം പാദ വരുമാന അവലോകന യോഗത്തിലാണ് മസ്‌ക് തന്റെ പുതിയ പദ്ധതികൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. സുസ്ഥിര സമൃദ്ധി നേടിയെടുക്കുന്നതിലൂടെ ദാരിദ്ര്യമില്ലാത്ത, എല്ലാവർക്കും മികച്ച ആരോഗ്യപരിരക്ഷ ലഭ്യമാകുന്ന ഒരു ലോകം സാധ്യമാകുമെന്നാണ് മസ്‌ക് പദ്ധതിയിലൂടെ അവകാശപ്പെടുന്നു.

'ഒപ്റ്റിമസ്' വിദഗ്ധനായ സർജൻ ആകും

റോബോട്ടുകൾക്ക് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുമെന്ന മസ്‌കിന്റെ ധീരമായ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ റോബോട്ടുകൾക്കും എ.ഐക്കും നിർണ്ണായക സ്ഥാനമുണ്ടാകും. ഉദാഹരണത്തിന്, ഒപ്റ്റിമസ് റോബോട്ട് ഭാവിയിൽ "ഒരു സർജനായിരിക്കുമെന്നും എല്ലാവർക്കും അത്തരമൊരു സർജന്റെ സേവനം ലഭിക്കാൻ കഴിയുമെന്നും മസ്‌ക് പറഞ്ഞു.

എന്നാൽ, നിലവിൽ ഷോപ്പിംങ് മാളുകളിലെ തിയറ്ററുകളിൽ പോപ്‌കോൺ വിളമ്പുന്നതിന് വേണ്ടിയുള്ള ഡെമോകളിൽ മാത്രമാണ് ഒപ്റ്റിമസിനെ ലോകം കണ്ടിട്ടുള്ളത്. എങ്കിലും, പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് മസ്‌ക് തറപ്പിച്ചു പറയുന്നു. 2026-ന്റെ തുടക്കത്തിൽ ഒപ്റ്റിമസിന്റെ മൂന്നാം പതിപ്പ് പുറത്തിറക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. മാത്രമല്ല, പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റായി ഉത്പാദനം വർദ്ധിപ്പിക്കാനുള്ള അതിമോഹകരമായ പദ്ധതികളും കമ്പനിക്കുണ്ട്.

സിഇഒ ശമ്പള പാക്കേജ്: കൂടുതൽ നിയന്ത്രണം ആവശ്യപ്പെട്ട് മസ്‌ക്

ഒപ്റ്റിമസിനായുള്ള തന്റെ 'പിച്ച്' അവതരിപ്പിക്കുന്നതിനിടെ മസ്‌ക് മറ്റൊരു ആവശ്യവും മുന്നോട്ട് വെച്ചു. ഒരു ട്രില്യൺ ഡോളർ വരെ വിലമതിക്കുന്ന പുതിയ സിഇഒ ശമ്പള പാക്കേജ് അംഗീകരിക്കുന്നതിന് ഓഹരി ഉടമകളെ പ്രേരിപ്പിക്കാനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു. ടെസ്‌ലയുടെ ഭാവിയിൽ തനിക്ക് കൂടുതൽ നിയന്ത്രണം ഇല്ലെങ്കിൽ "ഒരു റോബോട്ട് സൈന്യത്തെ കെട്ടിപ്പടുക്കുന്നതിൽ" തനിക്ക് സുഖം തോന്നില്ലെന്നും മസ്‌ക് വ്യക്തമാക്കി.

ഓട്ടോമേഷൻ മനുഷ്യരെ ജോലിഭാരത്തിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കുമെന്ന ആശയത്തെ മസ്‌ക് ഏറെക്കാലമായി പിന്തുണയ്ക്കുന്നുണ്ട്. റോബോട്ടുകളുടെ യുഗം ഇനി ഭാവിയല്ല, അത് ഇപ്പോൾ തന്നെ യാഥാർത്ഥ്യമായി കഴിഞ്ഞുവെന്നാണ് മസ്‌ക് നൽകുന്ന സൂചന. എന്നാൽ ഒപ്റ്റിമസ് ലോകത്തെ മാറ്റിമറിക്കുമോ അതോ മറ്റൊരു വലിയ സാങ്കേതിക പ്രഖ്യാപനം മാത്രമായി ഒതുങ്ങുമോ എന്ന ചോദ്യത്തിന് കാലം മാത്രമാണ് ഉത്തരം നൽകേണ്ടത്.

 

elon musk ties his massive proposed pay package to his ability to build the optimus humanoid robot army, claiming these robots will usher in an era of sustainable prosperity by eliminating poverty and providing high-quality services like advanced medical care. he stated he needs a larger stake in tesla to ensure he has sufficient control over the company's future direction and its development of artificial intelligence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്

Kerala
  •  12 days ago
No Image

'പീഡനം, ഭീഷണി, ബലാത്സംഗം' തടവറകളിലെ ഇസ്‌റാഈല്‍ ക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍

International
  •  12 days ago
No Image

ആറന്മുളയിലെ വിവാദ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

Kerala
  •  12 days ago
No Image

തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവിൽ മുട്ടുമടക്കി പ്രമുഖ കാർ ഡീലർ; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നൽകാൻ കോടതി വിധി

Kerala
  •  12 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന അമ്പയർ മരണത്തിന് കീഴടങ്ങി; നിരവധി കളിക്കാർക്ക് പരുക്ക്

National
  •  12 days ago
No Image

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

Kerala
  •  12 days ago
No Image

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം 

International
  •  12 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

Kerala
  •  12 days ago
No Image

മന്ത്രവാദാരോപണം: ഉറങ്ങിക്കിടന്നവർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തി; അമ്മയും രണ്ടുമാസം പ്രായമുള്ള കുഞ്ഞും വെന്തുമരിച്ചു 

National
  •  12 days ago
No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  12 days ago