HOME
DETAILS

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കുമെന്ന സൂചന നൽകി സഊദി ഉന്നത ഉദ്യോ​ഗസ്ഥൻ: ആരാണ് തുർക്കി അൽ-ഷെയ്ഖ്; ഓൾഡ് ട്രാഫോർഡിലേക്ക് ഉറ്റുനോക്കി ലോകം

  
October 26, 2025 | 2:35 PM

saudi heavyweight turki al-sheikh signals manchester united takeover who is the entertainment czar eyeing old trafford

റിയാദ്/മാഞ്ചസ്റ്റർ: സോഷ്യൽ മീഡിയയിൽ ​തരം​ഗം സൃഷ്ടിച്ച് സഊദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി (ജിഇഎ) ചെയർമാൻ തുർക്കി അൽ-ഷെയ്ഖിന്റെ എക്സ് പോസ്റ്റുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രേമികൾക്കിടയിൽ ഇത് വലിയ ആവേശത്തിരകൾക്കാണ് കാരണം ആയിരിക്കുന്നത്. ബ്രൈറ്റണിനെതിരായ യുണൈറ്റഡിന്റെ വിജയത്തിന് പിന്നാലെ, ഏറ്റെടുക്കൽ സൂചനകളും നിലവിലെ ടീമിന്റെ സ്ഥിരതയില്ലായ്മയെ പരിഹസിക്കുന്ന 'താടി തമാശയും' പങ്കുവെച്ചാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

2025 ഒക്ടോബർ 25-ന്, യുണൈറ്റഡ് ബ്രൈറ്റണിനെ 4-2ന് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം ലീഗ് വിജയം നേടിയതിന് പിന്നാലെ ഷെയ്ഖ് ഒരു പഴയ വൈറൽ ചലഞ്ച് പോസ്റ്റ് ചെയ്തിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിക്കുന്നതുവരെ ഷേവ് ചെയ്യില്ലെന്ന് ശപഥം ചെയ്ത ഒരു ഫുട്ബോൾ പ്രേമിയെക്കുറിച്ചുള്ളതായിരുന്നു പോസ്റ്റ്. ക്ലബ്ബിന് തുടർച്ചയായി രണ്ട് വിജയങ്ങളിൽ കൂടുതൽ നേടാൻ കഴിയാത്തതിനാൽ യുവാവ് 11 മാസത്തോളമായി തന്റെ താടി വളർത്തുകയായിരുന്നു.

ഈ പോസ്റ്റ് വീണ്ടും പങ്കുവെച്ച അൽ-ഷെയ്ഖ്, യുവാവിന് ഒടുവിൽ ഷേവ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഒപ്പം, നിലവിലെ ടീമിന്റെ സ്ഥിരതയില്ലായ്മയെ വിമർശിക്കുകയും ചെയ്തു: "സർ അലക്സ് ഫെർഗൂസൺ, ദൈവം നിങ്ങളെ നന്നായി ഓർക്കട്ടെ"

ഏറ്റെടുക്കൽ സൂചനകൾ: ലോക ശ്രദ്ധ ആകർഷിച്ച് എക്സ്-പോസ്റ്റ്

'താടി തമാശ'ക്ക് രണ്ടാഴ്ച മുമ്പ്, 2025 ഒക്ടോബർ 9-ന് അൽ-ഷെയ്ഖ് പങ്കുവെച്ച ഒരു നിഗൂഢ പോസ്റ്റ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് "ഒരു പുതിയ നിക്ഷേപകന് വിൽക്കാനുള്ള കരാർ പൂർത്തിയാക്കുന്നതിന്റെ പുരോഗതിയുടെ ഘട്ടത്തിലാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. നിലവിലെ ഉടമകളെ പരോക്ഷമായി പരിഹസിച്ചുകൊണ്ട്, "മുൻ ഉടമകളേക്കാൾ മികച്ചവനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലബ്ബിന്റെ ചെറിയൊരു ശതമാനം ഓഹരികളുടെ ഉടമയായ സർ ജിം റാറ്റ്ക്ലിഫ് (Sir Jim Ratcliffe) ഒരു അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ പോസ്റ്റ് പുറത്തുവന്നത്. തുർക്കി അൽ-ഷെയ്ഖിന്റെ ഈ അപ്രതീക്ഷിത അവകാശവാദത്തിൽ ക്ലബ്ബ് പോലും അത്ഭുതപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ആരാണ് തുർക്കി അൽ-ഷെയ്ഖ്?

സഊദിയിലെ പ്രമുഖ സർക്കാർ ഉദ്യോഗസ്ഥനായ തുർക്കി അൽ-ഷെയ്ഖ്, മന്ത്രിതല റാങ്കോടെ റോയൽ കോർട്ടിൽ ഉപദേഷ്ടാവായും ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. റിയാദ് സീസൺ ഇവന്റുകൾ ഉൾപ്പെടെയുള്ള വിനോദ, കായിക നിക്ഷേപങ്ങളിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു. മുൻപ് സ്പാനിഷ് ക്ലബ്ബായ UD അൽമേരിയയുടെ ഉടമയായിരുന്നു.

റിയാദ് സീസണിന്റെ ഭാഗമായി അൽ-നാസറിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വീണ്ടും ഒന്നിക്കുന്ന ഒരു മധ്യ സീസൺ സൗഹൃദ മത്സരത്തെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ സൗഹൃദ മത്സരം ക്ലബ്ബിന് £10 മില്യൺ വരെ നേടിക്കൊടുക്കുമെന്നാണ് റിപ്പോർട്ട്. കടുത്ത ഫുട്ബോൾ പ്രേമിയും പ്രധാന വാണിജ്യ പങ്കാളിയും എന്ന നിലയിൽ, തുർക്കി അൽ-ഷെയ്ഖിന്റെ ഓരോ പ്രതികരണങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തീപിടിപ്പിക്കുന്നുണ്ട്.

turki al-sheikh, saudi arabia's influential general entertainment authority chairman and boxing promoter, sparked global frenzy with an x post claiming manchester united's sale is in advanced talks. the 44-year-old royal advisor, driving vision 2030's sports push, has organized mega-fights and now eyes the red devils amid glazer ownership woes, captivating fans worldwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ മൃതദേഹം പൊലിസ് സ്റ്റേഷന് സമീപത്ത്; കൊലപാതകം ദൃശ്യം സിസിടിവിയിൽ, കാമുകനായി തെരച്ചിൽ

crime
  •  3 hours ago
No Image

'അദ്ദേഹം ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്'; ശ്രേയസ് അയ്യർക്ക് മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ വമ്പൻ പ്രശംസ

Cricket
  •  3 hours ago
No Image

ആശങ്കയിലായി യുഎഇയിലെ കേരള സിലബസ് വിദ്യാര്‍ഥികള്‍; അധ്യയനം ആരംഭിച്ച് 7 മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ എത്തിയില്ല

uae
  •  3 hours ago
No Image

'നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും'; മമ്മൂട്ടിക്കും മോഹൻലാലിനും കമൽഹാസനും കത്ത്; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് ആശാ വർക്കേഴ്സ്

Kerala
  •  4 hours ago
No Image

വിപിഎൻ ഉപയോ​ഗത്തിൽ യുഎഇ ബഹുദൂരം മുന്നിൽ; രാജ്യത്ത് ഇത് നിയമവിരുദ്ധമോ?

uae
  •  4 hours ago
No Image

കൊച്ചു കുഞ്ഞിന് മുന്നിൽ ഇട്ട് തീവ്ര ശബ്ദമുള്ള പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത വീട്ടുകാർക്ക് മ‍ർദ്ദനം, സ്ത്രീകൾക്ക് പീഡനം; അറസ്റ്റ്

crime
  •  4 hours ago
No Image

ദുബൈയിലെ ഗതാഗത വികസനം: പ്രോപ്പർട്ടികളുടെ വിലയിൽ 16% വരെ വർധന; കൂടുതൽ വർധനവ് ഈ പ്രദേശങ്ങളിൽ

uae
  •  4 hours ago
No Image

70 യാത്രക്കാരുമായി പോയ സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും രക്ഷിച്ചു

National
  •  4 hours ago
No Image

അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; യുവതിയുടെ പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  5 hours ago
No Image

യുഎഇ പതാക ദിനം: പൗരന്മാരോടും താമസക്കാരോടും പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ദുബൈ ഭരണാധികാരി; പതാകയിലെ നിറങ്ങൾക്ക് പിന്നിൽ...

uae
  •  5 hours ago

No Image

തകൃതിയായി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം - ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്റെയും പേരു മാറ്റി;  സാധാരണക്കാര്‍ക്ക് ദുരിതയാത്ര, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

National
  •  9 hours ago
No Image

കേരളത്തില്‍ ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും പിന്‍മാറാം- വി ശിവന്‍കുട്ടി

Kerala
  •  9 hours ago
No Image

61 മില്യൺ ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ മുങ്ങിയ ഗസ്സ, വരുന്നത് കൊടുംതണുപ്പ്; മേൽക്കൂര പോലുമില്ലാതായിപ്പോയ ഒരു ജനത 

International
  •  9 hours ago
No Image

ദിവസവും വൈകിട്ട് ചായക്കൊപ്പം സമൂസയാണോ ? എങ്കിൽ ഓർക്കുക: 20 രൂപയ്ക്ക് പകരം പിന്നീട് നൽകേണ്ടി വരിക 3 ലക്ഷം രൂപ; വൈറലായി ഡോക്ടറുടെ കുറിപ്പ്

Health
  •  10 hours ago