HOME
DETAILS

പാലക്കാട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നും ആംബുലന്‍സില്‍ സാധനങ്ങള്‍ എത്തിച്ച പഞ്ചായത്തിനെതിരേ പരാതി; ആംബുലന്‍സ് ചരക്കുവണ്ടിയാക്കിയെന്ന്

  
Web Desk
October 27, 2025 | 3:41 AM

ambulance misused for transporting books in kottayam panchayat

 

കോട്ടയം: ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം. തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കുവാനാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി പഞ്ചായത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ ആംബുലന്‍സാണ് പഞ്ചായത്ത് അധികൃതര്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നാണ് പേപ്പറുകളും ബുക്കുകളും അച്ചടി പ്രസിദ്ധീകരണങ്ങളും ആംബുലന്‍സില്‍ പഞ്ചായത്തില്‍ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഡ്രൈവറെ കൂടാതെ പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. പഞ്ചായത്ത് ആവശ്യങ്ങള്‍ക്കായി ഈ ആംബുലന്‍സ് ദുരുപയോഗം ചെയ്യുന്നത് പതിവാണെന്നുമാണ് ആരോപണം.

പഞ്ചായത്തിന്റെ വാഹനം ദീര്‍ഘയാത്രക്ക് പറ്റില്ലെന്നും പുറത്തുനിന്ന് വാഹനം വിളിച്ചാല്‍ വലിയ തുക ചെലാവാകുമെന്നതിനാലുമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

 


നിയമവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തദ്ദേശവകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടര്‍, വൈക്കം ആര്‍ടിഒ എന്നിവര്‍ക്ക് തലയോലപ്പറഞ്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റി പരാതിയും നല്‍കിയിട്ടുണ്ട്.

 

 

In Kottayam, an ambulance was allegedly misused to transport books and papers to the Thalayolaparambu Panchayat office. The incident, which occurred last Thursday, came to light after visuals circulated on social media. The ambulance had been donated by South Indian Bank to the panchayat for patient transport, but officials reportedly used it to bring printed materials from a government press in Kanjikode, Palakkad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  7 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  7 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  7 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  7 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  7 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  7 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  7 days ago