HOME
DETAILS

വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പും ഫോട്ടോ ഗാലറിയും പരിശോധിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

  
Web Desk
October 27, 2025 | 4:10 AM

principal suspended for checking girl students phone in rajasthan

 

ജയ്പൂര്‍: രാജസ്ഥാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പും ഫോട്ടോ ഗാലറിയും പരിശോധിച്ച പ്രിന്‍സിപ്പല്‍ ഷക്കീലിനെ സസ്‌പെന്‍ഡ് ചെയ്തു. ജോധ്പൂരിലെ പിഎം ശ്രീ മഹാത്മാഗാന്ധി ഗവണ്‍മെന്റ് സ്‌കൂളിലെ ആക്ടിങ് പ്രിന്‍സിപ്പലിനെയാണ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനി അന്നേ ദിവസം സ്‌കൂളിലേക്ക് മൊബൈല്‍ ഫോണുമായി ആണ് വന്നിരുന്നത്.  ഇത് കണ്ട പ്രിന്‍സിപ്പല്‍ ഷക്കീല്‍ അഹമ്മദ് ഫോണ്‍ പിടിച്ചെടുക്കുകയും അണ്‍ലോക്ക് ചെയ്ത് വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, കോള്‍ റെക്കോഡുകള്‍, ഫോണ്‍ ഗാലറി എന്നിവ പരിശോധിക്കുകയും ചെയ്തു.

ക്ലാസില്‍ തന്റെ അടുത്തിരിക്കുന്ന ആണ്‍കുട്ടിയെക്കുറിച്ചും വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തതായും ആരോപണമുണ്ട്. പെണ്‍കുട്ടി ഇത് വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയായിരുന്നു.വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നല്‍കിയ കുടുംബം, ഫോണില്‍ എന്തെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പ്രിന്‍സിപ്പല്‍ തങ്ങളെ ദുരുപയോഗം ചെയ്യുമായിരുന്നെന്ന് ആരോപിച്ചു.


പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ പ്രിന്‍സിപ്പല്‍ കുറ്റം സമ്മതിക്കുകയും സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിനി റീലുകളൊന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാന്‍ മാത്രമാണ് താന്‍ ഫോണ്‍ പരിശോധിച്ചതെന്നും അവകാശപ്പെട്ടു. വിദ്യാര്‍ഥിയുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍, പ്രിന്‍സിപ്പലിനെതിരായ ആരോപണം അന്വേഷണത്തില്‍ തെളിഞ്ഞതായും വ്യക്തമാക്കി.

 

In Rajasthan’s Jodhpur district, the acting principal of PM Shri Mahatma Gandhi Government School, Shakeel Ahmad, was suspended after he allegedly checked a girl student’s WhatsApp messages and photo gallery. The incident occurred when a Plus One student brought her mobile phone to school, which the principal confiscated and unlocked to inspect WhatsApp, Instagram, call records, and photo files. He also reportedly questioned the girl about a male classmate sitting next to her. The student informed her parents, who confronted the principal and later filed a written complaint with the education department. The family alleged that the principal’s actions were an invasion of privacy and could have led to misuse of personal information.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പാല്‍ച്ചുരത്തില്‍ നിന്ന് നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു; സഹായി ചാടി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

കുർണൂൽ ബസ് ദുരന്തം: ബസ് ഡ്രൈവർക്കും ഉടമയ്ക്കുമെതിരെയുള്ള കേസ് നിലനിൽക്കും, ബൈക്ക് യാത്രികനെതിരെയും നിയമനടപടി; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

National
  •  2 hours ago
No Image

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനം ചൂടുപിടിക്കുന്നു; മുന്നണികൾ അങ്കത്തട്ടിലേക്ക്

Kerala
  •  3 hours ago
No Image

'കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുത്' പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ പിണറായി; ബിനോയ് വിശ്വത്തെ കാണുമെന്ന് സൂചന

Kerala
  •  3 hours ago
No Image

സൂപ്പർ മാർക്കറ്റിൽ നിന്ന് 6,60,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ചു; രണ്ടാം മണിക്കൂറിൽ ദുബൈ പൊലിസ് കൈയ്യോടെ പൊക്കി

uae
  •  3 hours ago
No Image

പാലക്കാട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നും ആംബുലന്‍സില്‍ സാധനങ്ങള്‍ എത്തിച്ച പഞ്ചായത്തിനെതിരേ പരാതി; ആംബുലന്‍സ് ചരക്കുവണ്ടിയാക്കിയെന്ന്

Kerala
  •  3 hours ago
No Image

ശക്തമായി തിരമാലയില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

Kerala
  •  3 hours ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ഇന്ന്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത

National
  •  3 hours ago
No Image

ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു

uae
  •  4 hours ago