ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കൊടുവള്ളി
കൊടുവള്ളി: വാഹനങ്ങളുടെ ആധിക്യവും അനധികൃത പാര്‍ക്കിങ്ങും മൂലം കൊടുവള്ളി ടൗണില്‍ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ദേശീയപാതയില്‍ കൊടുവള്ളി ഓപ്പണ്‍ എയര്‍ സ്റ്റേജ് പരിസരം, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ തന്നെ ഗതാഗതം സ്തംഭിക്കുന്നതു പതിവായിട്ടുണ്ട്. ഓണവും പെരുന്നാളും അടുത്തതോടെ ടൗണില്‍ തിരക്കുകൂടിയതു പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്.
ബസ് സ്റ്റാന്‍ില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ബസുകള്‍ ഒരേ സമയം ദേശീയപാതയിലേക്ക് ഇറങ്ങുമ്പോഴാണു കൂടുതല്‍ തടസം നേരിടുന്നത്. ഇതിനു സമീപത്തായി ദേശീയപാതയോരത്ത് ഓട്ടോ സ്റ്റാന്‍ഡുള്ളതിനാല്‍ വയനാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്കു തിരക്കുള്ള സമയങ്ങളില്‍ റോഡിന്റെ വശത്തേക്കു മാറ്റാന്‍ സാധിക്കുകയില്ല. ഇതു പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ബസ് സ്റ്റാന്‍ഡ് മുതല്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ് വരെയുള്ള ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് കാറുകളും ഇരുചക്രവാഹനങ്ങളും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും ഗതാഗത തടസത്തിനു കാരണമാകുന്നുണ്ട്.
വ്യാപാര സ്ഥാപനങ്ങളിലേക്കു വരുന്നവര്‍ക്കു പുറമെ ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡരികില്‍ നിര്‍ത്തിയിടുന്നതു പതിവുകാഴ്ചയാണ്. രാവിലെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പലപ്പോഴും രാത്രി വൈകിയാണു കൊണ്ടണ്ടുപോകുന്നത്. മാര്‍ക്കറ്റ് റോഡിലും ഗതാഗതക്കുരുക്കു പതിവാണ്. റോഡിന്റെ വീതിക്കുറവും പാര്‍ക്കിങ്ങും ചിലയിടങ്ങളില്‍ റോഡ് തകര്‍ന്നതുമാണ് ഇതിനു കാരണം. കൊടുവള്ളി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നടത്താന്‍ നേരത്തെ പൊലിസും നഗരസഭയും പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും ഫലം കണ്ടണ്ടിരുന്നില്ല.
വാഹന തടസം കാല്‍നാട യാത്രക്കാരെയാണു കൂടുതല്‍ ബാധിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ സീബ്രാലൈന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസമാണ്. ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലിസിന്റെ സാന്നിധ്യമുണ്ടെണ്ടെങ്കിലും വാഹനങ്ങളുടെ ആധിക്യംമൂലം പൂര്‍ണമായും ഫലം കാണുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സിറാജ് ഫ്‌ളൈ ഓവറിലാണ് ഇനി നാട്ടുകാരുടെ പ്രതീക്ഷ. ഫ്‌ളൈഓവര്‍ വരുന്നതോടെ ഗതാഗത തടസത്തിന് ഏറെക്കുറേ പരിഹാരമാകുമെന്നാണു വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."