HOME
DETAILS

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

  
Web Desk
October 29, 2025 | 6:11 AM

kerala-government-cpi-pm-shri-scheme-letter-centre

തിരുവനന്തപുരം: പി.എം ശ്രീ വിവാദത്തില്‍ സി.പി.ഐയുടെ ഉപാധിക്ക് മുന്നില്‍ സി.പി.എം കീഴടങ്ങുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പിന്മാറ്റം സൂചിപ്പിച്ചു കേന്ദ്രത്തിനു കത്ത് അയക്കുമെന്നാണ് വിവരം.

തല്‍ക്കാലം പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്നാണ് തീരുമാനം. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി ഇതിനോടകം സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഉപസമിതികളെ വെച്ച് പഠിച്ചതുകൊണ്ട് പരിഹാരമാകില്ലെന്നും നയപരമായ തീരുമാനമെടുക്കണമെന്നും സി.പി.ഐ നേതൃത്വം സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വിഷയത്തില്‍ തീരുമാനമായാല്‍ ഇന്നു വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐയുടെ 4 മന്ത്രിമാരും പങ്കെടുത്തേക്കും .സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗം ബുധനാഴ്ച മൂന്നരയിലേക്കു മാറ്റിയിരുന്നു.

മുന്നണിയിലോ, മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ ധൃതിപിടിച്ച് പദ്ധതിയിൽ ഒപ്പിട്ടതിൽ തുടക്കം മുതൽ രൂക്ഷവിമർശനമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉയർത്തിയത്. കഴിഞ്ഞദിവസം ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ പക്ഷെ, ആ എതിർപ്പ് മയപ്പെട്ടുവെങ്കിലും ഒപ്പിട്ട സാഹചര്യത്തിൽ ഒരു തരത്തിലും പദ്ധതിയിൽ നിന്ന് പിന്നോട്ടുപോകാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് വീണ്ടും സാഹചര്യം വഷളാക്കി. പദ്ധതിയിൽ ഒപ്പിട്ടതറിഞ്ഞ അന്ന് മാധ്യമങ്ങൾക്കുമുന്നിൽ 'ഇതെന്തു സർക്കാർ' എന്ന് ആഞ്ഞടിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ഇന്നലെ പക്ഷേ, മാധ്യമങ്ങളുടെ ചോദ്യത്തിന് 'ലാൽസലാം'എന്ന മറുപടിയിൽ പ്രതികരണമൊതുക്കുകയായിരുന്നു. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ഫണ്ട് പ്രധാനമാണെന്നും ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ധരിപ്പിച്ചിരുന്നു. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും എൻ.ഇ.പിയിൽ മെല്ലെപ്പോക്ക് ആവാമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുന്നണിയിൽ വിള്ളലുണ്ടാകാതിരിക്കാനുള്ള ജാഗ്രത സി.പി.ഐ പുലർത്തണമെന്നും പിണറായി ഓർമിപ്പിച്ചു. പദ്ധതിക്കെതിരേ പരസ്യനിലപാട് കൈക്കൊണ്ടതിനാൽ പെട്ടന്ന് മറിച്ചൊരു നിലപാട് സ്വീകരിക്കുന്നത് പാർട്ടിക്കും വ്യക്തിപരമായി തനിക്കും ക്ഷീണമാകുമെന്നു ബിനോയ് മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് വിവരം. 

കൂടിക്കാഴ്ചയ്ക്കു പിന്നാലെ പുന്നപ്രവയലാർ സമരവാർഷിക സമാപന ചടങ്ങിൽ പിണറായി വിജയനൊപ്പം വേദി പങ്കിടാനും ബിനോയ് മറന്നില്ല.

 

The state government of Kerala, is reportedly taking a step back  on its earlier decision to join the PM SHRI – Pradhan Mantri Schools for Rising India scheme.  has sent a letter to the Central government expressing its objection to the move and indicating that the state government must reconsider the MoU it signed without adequate consultation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  3 hours ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  3 hours ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  4 hours ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  4 hours ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  4 hours ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  4 hours ago
No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  4 hours ago
No Image

ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വില; വാശിയേറിയ ലേലംവിളി- സംഭവം തേനിയില്‍

Kerala
  •  5 hours ago
No Image

സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കുന്നുവെന്നും ഭാര്യയുടെ ആത്മാഭിമാനം നശിപ്പിക്കുമെന്നും ഹൈക്കോടതി

Kerala
  •  5 hours ago
No Image

പി.എം ശ്രീ പദ്ധതി; പാർട്ടി നിലപാട് വിശദീകരിക്കൽ സി.പി.എമ്മിന് വെല്ലുവിളി; വെട്ടിലായി എസ്.എഫ്.ഐയും കെ.എസ്.ടി.എയും

Kerala
  •  5 hours ago