മദ്യക്കടത്ത്; മൂന്നുപേര്‍ അറസ്റ്റില്‍
കുമ്പള: ഓണി വിപണി ലക്ഷ്യമിട്ടു മദ്യം കടത്തുകയായിരുന്ന മൂന്നുപേരേ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായാണ് നാലുപേര്‍ എക്‌സൈസ് സംഘത്തിന്റ പിടിയിലായത്.
വരും ദിവസങ്ങളില്‍ മദ്യകടത്തിനെതിരേ ശക്തമായ നടപടികളെടുക്കുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. മഞ്ചേശ്വരം കടമ്പാര്‍ ബജവീട്ടിലെ കെ. അശോക (48) നെ 21 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്ത് വെച്ച മദ്യ വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെയാണ് അശോകനെ അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
കുമ്പള ബംബ്രാണ തലക്ക് നഗറിലെ സുബോയ(43) യെ 30 കുപ്പി കര്‍ണ്ണാടക നിര്‍മ്മിതമദ്യവുമായി അറസ്റ്റ് ചെയ്തു. കുമ്പള കുബണൂര്‍ മലന്തൂര്‍ ദേശത്തെ എം. സന്ദീപി (32) ല്‍ നിന്ന് 14 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടിച്ചെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് കുമ്പള മാവിനക്കട്ടയിലെ സിദ്ദിഖി (28) നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ജയകുമാര്‍, അസി. ഇന്‍സ്‌പെകടര്‍മാരായ എം.വി ബാബുരാജ്, എം. പവിത്രന്‍, സിവില്‍ ഓഫീസര്‍മാരായ പി. സുരേശന്‍, പ്രജിത്, കെ. ആര്‍ പ്രജിത്, അഫ്‌സല്‍ ഹമീദ്, ഡ്രൈവര്‍ സുധി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."