ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു; അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ?
തെല്‍ അവീവ്: ഹമാസിനെ ഇല്ലാതാക്കുക എന്ന പേരില്‍ വീണ്ടും ഗസ്സയില്‍ തേര്‍വാഴ്ച നടത്താനുള്ള നീക്കത്തിന്റെ സൂചന നല്‍കി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുകയും ഗസ്സ സൈന്യമുക്തമാകണമെന്നും ആവര്‍ത്തിക്കുകയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി. അന്താരാഷ്ട്ര സേന അത് ചെയ്തില്ലെങ്കില്‍ തങ്ങളത് ചെയ്യുമെന്നും ഭീ,ണി മുഴക്കുന്നു.
ഇസ്രായേലിന് ഗസ്സയില്‍ ഇനിയും ഒരുപാട് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് നെതന്യാഹു പറയുന്നത്. ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് കേഡറ്റ്‌സിന്റെ ബിരുദദാന ചടങ്ങിലായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം. എന്ത് സംഭവിച്ചാലും ഹമാസിനെ നിരായുധീകരിക്കുകയും ഗസ്സയെ സൈന്യമുക്തമാക്കുകയും ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
അതിനിടെ രണ്ട് ഹന്ദികളുടെ മൃതദേഹം കൂടി ഹമാസ് ഇസ്‌റാഈലിന് കൈമാറി. ബന്ദികളുടെ മൃതദേഹകൈമാറ്റത്തില്‍ അമാന്തം വരുത്തിയെന്ന് പറഞ്ഞ് 24 മണിക്കൂറിനിടെ 100ലേറെ പേരെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയിരുന്നു. റെഡ് ക്രോസ് ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ സൈന്യത്തിനും തുടര്‍ന്ന് ബന്ധുക്കള്‍ക്കും കൈമാറും.
ജീവനോടെയുള്ള ബന്ദികളെ ഒന്നാം ദിവസം തന്നെ ഹമാസ് കൈമാറിയിരുന്നു. അവശേഷിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. ഈജിപ്തും റെഡ്‌ക്രോസ് അന്താരാഷ്ട്ര സംഘവും ഹമാസിനൊപ്പം മൃതദേഹങ്ങള്‍ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്. മൊത്തം 28 മൃതദേഹങ്ങളുള്ളതില്‍ 13 എണ്ണം കണ്ടെത്തിയിട്ടുണ്ട്. അവശേഷിച്ചവക്കായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
israeli prime minister benjamin netanyahu has indicated plans for another ground offensive in gaza, reaffirming his goal to completely disarm hamas and make the region demilitarized.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."