തോറ്റത് ഇംഗ്ലണ്ട്, വീണത് ഇന്ത്യ; ചരിത്രത്തിലേക്ക് പറന്നത് കിവികൾ
വെല്ലിങ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ന്യൂസിലാൻഡ്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾക്കാണ് കിവീസ് വിജയിച്ചുകയറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40.2 ഓവറിൽ 222 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 44.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഈ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ ഒരു റെക്കോർഡ് തകർക്കാനും കിവികൾക്ക് സാധിച്ചു. ഒരു ദശാബ്ദത്തിനിടെ ചുരുങ്ങിയത് രണ്ട് മത്സരങ്ങളോ അതിൽ കൂടുതലോ ഉള്ള ഏകദിന പരമ്പരകളിൽ ഏറ്റവും കൂടുതൽ വൈറ്റ് വാഷ് ചെയ്ത് വിജയിക്കുന്ന ടീമെന്ന നേട്ടത്തിലേക്കാണ് കിവികൾ പറന്നത്. ഏഴാം വൈറ്റ് വാഷ് വിജയമായിരുന്നു ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ആറ് തവണ ഇത്തരത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യയെ വീഴ്ത്തിയാണ് താരം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
മത്സരത്തിൽ ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര 37 പന്തിൽ 46 റൺസും ഡാറിൽ മിച്ചൽ 68 പന്തിൽ 44 റൺസും നേടി മികച്ച പ്രകടനം നടത്തിയപ്പോൾ ആവേശ വിജയം ബ്ലാക്ക് ക്യാപ്സ് സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തിയത് ബ്ലെയർ ടിക്നറിന്റെ മിന്നും ബൗളിങ് പ്രകടനമാണ്.
നാല് വിക്കറ്റുകൾ നേടിയാണ് താരം തിളങ്ങിയത്. അർദ്ധ സെഞ്ച്വറി നേടിയ ജാമി ഓവർട്ടൺ ആണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്‌കോറർ. 62 പന്തിൽ 68 റൺസാണ് താരം നേടിയത്. 10 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
New Zealand have swept the three-match ODI series against England. The Kiwis won the last match by two wickets. Batting first, England were bowled out for 222 in 40.2 overs. Chasing the target, the Kiwis achieved it in 44.4 overs for the loss of eight wickets. Following this victory, the Kiwis also broke an Indian record.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."