HOME
DETAILS

യുഎഇയിൽ വാഹനാപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു, നാലുപേർക്ക് പരുക്ക്

  
December 15, 2025 | 5:16 PM

uae vehicle crash claims three workers lives several others suffer injuries

ഉമ്മുൽ ഖുവൈൻ: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഒബൈദ് അൽ മുഹൈരി നൽകിയ വിവരമനുസരിച്ച്, അപകടം നടന്ന സമയത്ത് ഏഴ് തൊഴിലാളികൾ റോഡരികിൽ നിൽക്കുകയായിരുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത പരിധിയുള്ള റോഡിലാണ് ഒരു ചെറിയ വാഹനം ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. പട്രോളിംഗ് സംഘവും അടിയന്തര സേനാം​ഗങ്ങളും അപകടസ്ഥലത്തേക്ക് ഉടൻ എത്തിച്ചേർന്നു. പരുക്കേറ്റവർക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകുകയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

ജോലി സമയം അവസാനിച്ച ശേഷം താമസസ്ഥലത്തേക്ക് പോകാൻ വാഹനം കാത്തുനിൽക്കുമ്പോഴാണ് അപകടം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ, മുന്നിൽ പോവുകയായിരുന്ന ഒരു കാറിൽ മറ്റൊരു വാഹനം ഇടിച്ചതാണ് അപകടത്തിന് കാരണം എന്ന് മനസ്സിലായി. ഈ സമയത്ത് ഡ്രൈവറുടെ അശ്രദ്ധ കാരണം പിന്നിലെ വാഹനം റോഡിൽ നിന്ന് തെന്നിമാറി തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വാഹനം ഓടിച്ചയാൾ ശ്രദ്ധ തെറ്റിയതിനാലാണ് അപകടം സംഭവിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൂടുതൽ നിയമനടപടികൾക്കായി ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ അതിവേഗ റോഡുകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേണൽ അൽ മുഹൈരി അഭ്യർത്ഥിച്ചു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാനും എപ്പോഴും ജാഗ്രതയോടെ വാഹനമോടിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

a horrific road accident in the uae has resulted in the deaths of three expatriate laborers and injuries to numerous others. the collision involving a speeding truck and a passenger van occurred on a busy highway, prompting swift emergency response. authorities are investigating causes, with calls for stricter road safety measures to protect vulnerable workers in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  15 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  15 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  15 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  15 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  15 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  15 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  15 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  15 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  15 days ago