In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട് മധുരയിൽ സ്ഥിതി ചെയ്യുന്ന തിരിപ്പുരംകുൺറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. മുരുകന് വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള ആറ് ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആറാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാവംശം നിർമ്മിച്ച ഈ ക്ഷേത്രം നിലനിൽക്കുന്നത് ഒരു കുന്നിൻ ചെരുവിലാണ്. ഇസ്ലാം മതത്തിന്റെയും, ജൈന മതത്തിന്റെയും ചിഹ്നങ്ങളും, സംസ്കാരവും നിലനിൽക്കുന്ന പ്രദേശം കൂടിയാണ് ഇത്. ഇതേ കുന്നിൻ ചെരുവിൽ മുസ്‌ലിംകളുടെ സിക്കന്ദർ ഷാഹ് ദർഗ്ഗയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ അടുത്ത കാലം വരെയും വളരെ മത സൗഹാർദ്ധപരമായി മുന്നോട്ട് നീങ്ങിയ ഈ പ്രദേശത്ത് നിലവിൽ വിഭാഗീയതയുടെ വിത്ത് പാകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ആർ.എസ്.എസ്.
പ്രശ്നങ്ങളുടെ തുടക്കം:
കാർത്തിക ദീപം എന്ന ആചാരത്തിന്റെ ഭാഗമായി കഴിഞ്ഞ എത്രയോ നൂറ്റാണ്ടുകളോളം ദീപം തെളിയിച്ചിരുന്നത് ദീപ മണ്ഡപത്തിലായിരുന്നു. എന്നാൽ ഇത്തവണ ചില ഹിന്ദു വർഗ്ഗീയ സംഘടനകൾ ദീപം സിക്കന്ദർ പള്ളിക്കരികിൽ തെളിയിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ദീപം പള്ളിക്കരികിൽ കത്തിച്ചാൽ ഉണ്ടാകുന്ന സാമുദായിക സംഘർഷങ്ങൾ കണക്കിലെടുത്ത് ദീപം പഴയെ ഇടത്ത് തന്നെ കത്തിച്ചാൽ മതിയെന്ന് സർക്കാർ പറഞ്ഞെങ്കിലും, പള്ളിക്കരികിലെ പുതിയ സ്ഥലത്ത് തന്നെ ദീപം തെളിയിക്കണം എന്ന് വാദിച്ച ഹിന്ദുത്വ സംഘടനകൾ ഹൈ കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈകോടതി ഉത്തരവ്:
മദ്രാസ് ഹൈ കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ കീഴിലെ മധുരയി ബെഞ്ച് ഹിന്ദുത്വ സംഘടനകൾക്ക് അനുകൂലമായിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, നൂറ്റാണ്ടുകളുടെ ചരിത്രവും ചൂണ്ടി കാട്ടിയാണ് കോടതി പള്ളിക്കരികിലെ കുന്നിൻ ചെരുവിൽ ദീപം തെളിയിക്കാനുള്ള അനുമതി നൽകുന്നത്. എന്നാൽ, തമിഴ്നാട് സർക്കാർ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്.
വിധിയെ തുടർന്ന് ഇന്ധ്യ സഖ്യത്തിലെ 100 ലോക് സഭ എം. പിമാർ ജസ്റ്റിസ് സ്വാമിനാഥനെ പദവിയിൽ നിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയിക്ക് കത്ത് നൽകുകയും ചെയ്തു.
പ്രശ്നം കോടതിയുടെ മുന്നിൽ നിൽക്കുകയാണെങ്കിലും ക്ഷേത്ര പരിസരങ്ങളിലേക്ക് റാലി നടത്തി നിരന്തരം സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഹിന്ദു മുന്നണി, ഹിന്ദു മക്കൾ കക്ഷി തുടങ്ങിയ ഹിന്ദുത്വ സംഘടനകൾ.
മോഹൻ ഭാഗവതിന്റെ പ്രതികരണം:
ഡിസംബർ 10ന് ആർ എസ്സ് എസ്സിന്റെ നൂറാം വാർഷിക ചടങ്ങുമായി ബന്ധപ്പെട്ട് തൃച്ചി യിലെത്തിയ RSS മേധാവി മോഹൻ ഭാഗവത് ഈ വിഷയത്തിൽ അങ്ങേയറ്റം വർഗ്ഗീയപരമായ പരാമർശം നടത്തുകയുണ്ടായി.
അയ്യായിരത്തോളം വരുന്ന സ്വയം സേവകരെ മുന്നിലിരുത്തി ഹിന്ദു ഉണരണമെന്നും, ഹിന്ദു ഉണർന്നാലെ കാര്യങ്ങൾ ഹിന്ദുക്കൾക്ക് അനുകൂലമായി വരികയുള്ളൂവെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്ത് തന്നെയായാലും ഹിന്ദുക്കൾക്ക് അനുകൂലമായി തന്നെയാകും കാര്യങ്ങൾ അവസാനിക്കുക എന്നും അദ്ദേഹം കൂട്ടി ചേർത്തു.
പ്രതികരണങ്ങൾ:
മോഹൻ ഭാഗവതിന്റെ വർഗ്ഗീയ പരാമർഷത്തോട് തമിഴ് നാടിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്. ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന, തികച്ചും വർഗ്ഗീയപരമായ പരാമർഷത്തെ ഡി എം കെയും, കോൺഗ്രസ്സും ഇതിനോടകം തന്നെ അവലപിച്ചു കഴിഞ്ഞു. തമിഴ്നാട് സർക്കാർ ശക്തമായി തന്നെ ഈ വിഷയത്തിൽ ഇടപെടുന്നുമുണ്ട്.
കഴിഞ്ഞ കുറച്ച് കാലങ്ങളിലായി പള്ളികൾക്ക് മേൽ അവകാശ വാദം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് സംഘപരിവാർ. ബാബരി വിധിയാനന്തരം നിരവധി പള്ളികൾക്ക് മേൽ അവർ അവകാശ വാദം ഉന്നയിക്കുകയും, കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ കോടതിയും ആർ എസ്സ് എസ്സ് ആവശ്യം അംഗീകരിച്ചു കൊടുത്തിരിക്കുകയാണ്. ഒപ്പം മോഹൻ ഭാഗവതിന്റെ ഹിന്ദു ഉണരാനുള്ള ആജ്ഞാപനം വിരൽ ചൂണ്ടുന്നത് രാജ്യം സമീപ ഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയിലേക്കാണ്.
കേരളത്തോടൊപ്പം തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുക ആണ്. തമിഴ്നാട് എന്നാൽ ഇന്ത്യയിൽ ഏറ്റവും അധികം ഹൈന്ദവ ക്ഷേത്രങ്ങൾ ഉള്ള സംസ്ഥാനം ആണ്. അത്തരമൊരു സംസ്ഥാനത്ത് വർഗീയത ഇളക്കിവിട്ടു രാഷ്ട്രീയനേട്ടം കൊയ്യാൻ ആണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്. തമിഴ്നാട് പോലെ ദ്രാവിഡ ആശയങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള, ബിജെപിക്ക് ഒരു MLA യേ പോലും വിജയിപ്പിക്കാൻ കഴിയാത്ത സംസ്ഥാനത്ത് തീവ്ര വിദ്വേഷം വിജയിക്കുമോ എന്ന് കണ്ടറിയണം.
The Tirupparankundram Subramaniya Swamy Temple in Madurai, Tamil Nadu—one of the six sacred abodes of Lord Murugan and built by the Pandya dynasty in the 6th century—has long stood as a symbol of religious coexistence, sharing its hill terrain with Islamic and Jain cultural markers, including the Sikandar Shah Dargah. But this harmony has recently come under strain amid attempts by Hindutva groups to introduce communal polarisation during the Kartika Deepam ritual. Hindutwa groups demanded that the ceremonial lamp be lit near the dargah instead of the traditionally used Deepa Mandapam, prompting government objections over law and order concerns. The Madurai Bench of the Madras High Court ruled in favour of the petitioners, leading the Tamil Nadu government to appeal in the Supreme Court while RSS chief Mohan Bhagwat’s controversial remarks in Tiruchirappalli calling for Hindu mobilisation. Further intensified protests from parties like the DMK and Congress, as critics warn that the Sangh Parivar’s growing claims over mosques and its push to communalise religious spaces pose a serious challenge to India’s democratic fabric, especially in a Dravidian stronghold like Tamil Nadu.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."