ആര്.എസ്.പിയില്‍ കൂട്ടരാജി
കണ്ണൂര്‍: ജില്ലയിലെ ആര്.എസ്.പിയില്‍ നിന്നു കൂട്ടരാജി. സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെ 340 അംഗങ്ങള്‍ രാജിവച്ച് ജനതാദള്‍ (എസ്)ലേക്കു ചേരുമെന്നു ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് കെ.കെ രാമചന്ദ്രന് അവകാശപ്പെട്ടു. ആര്.എസ്.പി യുവജന വിഭാഗത്തിന്റെയും വര്‍ഗ ബഹുജന സംഘടനകളുടെയും സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയാണു രാജിവച്ചത്. ആറു മണ്ഡലം കമ്മിറ്റികളില്‍ അഞ്ചെണ്ണവും പിരിച്ചുവിട്ടു. 28 അംഗ ജില്ലാകമ്മിറ്റിയില്‍ 19 പേരും ലോക്കല്‍ കമ്മിറ്റികളില്‍ 22ല്‍ 16 കമ്മിറ്റികളും രാജിവച്ചിട്ടുണ്ട്. ആര്.വൈ.എഫ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ കമ്മിറ്റിയിലെ 16 പേരില്‍ 12 പേരും രാജിവച്ചു. ഓണത്തിനുശേഷം വിപുലമായ കണ്വന്ഷന് വിളിച്ച് അംഗത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ചാണു രാജിയെന്ന് ആര്.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം കെ.പി രമേശന് പറഞ്ഞു. 19 വര്‍ഷക്കാലമായി ജില്ലാ സെക്രട്ടറി ഇല്ലിക്കല്‍ അഗസ്തി ജനാധിപത്യവിരുദ്ധ സമീപനങ്ങളാണു സ്വീകരിച്ചുവരുന്നത്. നിബന്ധനകളില്ലാതെ നിരുപാധികമായാണു ജെ.ഡി.എസ് പ്രവേശമെന്നും രമേശന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറി വി രാജേഷ് പ്രേം, പി സുരേന്ദ്രന്, അനൂപ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."