HOME
DETAILS

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

  
November 03, 2025 | 5:41 PM

Woman dies by suicide after jumping into well in Vizhinjam brother who attempted rescue in critical condition

തിരുവനന്തപുരം: വിഴിഞ്ഞം കരിച്ചയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ ചാടിയ സഹോദരൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കരിച്ചയിൽ സ്വദേശിനി അർച്ചന ചന്ദ്ര (27) ആണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ സഹോദരൻ ഭുവനചന്ദ്ര (21) യെയാണ് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

വിഴിഞ്ഞം, പൂവാർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് ഇരുവരെയും കിണറ്റിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർച്ചനയുടെ ജീവൻ രക്ഷിക്കാനായില്ല. അർച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അർച്ചനയ്ക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ വിഴിഞ്ഞം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

A tragic incident occurred in Vizhinjam, Thiruvananthapuram, where a young woman reportedly died by suicide after jumping into a well.

The situation was aggravated when her brother attempted to rescue her but ended up being trapped or sustaining severe injuries himself. He was immediately rushed to the hospital and is currently reported to be in a critical condition. Local authorities and rescue teams were mobilised to retrieve both individuals and investigate the circumstances surrounding the event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ആഞ്ഞടിച്ച് ദിലീപ്

Kerala
  •  16 hours ago
No Image

സ്കൂളിലെ പെറ്റ് ഷോ ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  16 hours ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  16 hours ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  17 hours ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  17 hours ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  17 hours ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  17 hours ago
No Image

വീണ്ടും ട്വിസ്റ്റ്; 'പോറ്റിയേ കേറ്റിയെ' പാരഡിയില്‍ പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Kerala
  •  18 hours ago
No Image

ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം

uae
  •  18 hours ago
No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  19 hours ago