വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം; ആനുകൂല്യം 2026 ഡിസംബർ 31 വരെ നീട്ടി
റിയാദ്: കുവൈത്ത്, സഊദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, ഫ്രാൻസ് തുടങ്ങിയ രാജ്യക്കാർക്കുള്ള വിസയിളവ് നയം നീട്ടി ചൈനീസ് സർക്കാർ. തിങ്കളാഴ്ചയാണ് (നവംബർ 3) കുവൈത്തിലെ ചൈനീസ് എംബസി ഇക്കര്യം വ്യക്തമാക്കിയത്.
ഈ രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് 2026 ഡിസംബർ 31 വരെ വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം.
വിസയിളവിന്റെ ലക്ഷ്യവും ആനുകൂല്യങ്ങളും
ജനങ്ങൾ തമ്മിലുള്ള വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ബിസിനസ് ആവശ്യങ്ങൾ, ടൂറിസം, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കൽ, അല്ലെങ്കിൽ മറ്റ് വിനിമയ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വിസയില്ലാതെ ഈ രാജ്യക്കാർക്ക് ചൈനയിൽ പ്രവേശിക്കാം. ഇവർക്ക് 30 ദിവസം വരെ വിസയില്ലാതെ ചൈനയിൽ താമസിക്കാനും യാത്രകൾ ചെയ്യാനും സാധിക്കും.
The Chinese government has announced the extension of its visa-free policy for citizens of several countries, including Kuwait, Saudi Arabia, Oman, Bahrain, and France. This decision aims to facilitate travel and strengthen economic and cultural ties between China and these nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."