HOME
DETAILS

ശബരിമല സ്വര്‍ണപ്പാളിക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

  
Web Desk
November 06, 2025 | 12:35 PM

vd-satheeshanstatement-against government-sabarimalaissue

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗങ്ങളേയും പ്രതിചേര്‍ക്കണമെന്നാവശ്യവപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേര്‍ത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണമെന്ന് വി.ഡി സതീശന്‍  ആവശ്യപ്പെട്ടു. ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒര്‍ജിനലാണോയെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം പൂശാന്‍ ശില്‍പങ്ങള്‍ വീണ്ടും അയാളെ ഏല്‍പ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോര്‍ഡിന്റെയും ഭാഗത്തുനിന്നും നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം. കോടതിയെ കബളിപ്പിക്കാന്‍ നിലവിലെ ബോര്‍ഡ് ശ്രമിച്ചെന്ന സംശയവും ഹൈക്കോടതി വിധിയിലുണ്ട്. ബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും കോടതി നിരീക്ഷണത്തില്‍ പരിശോധിച്ച് മൂല്യനിര്‍ണയം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  5 days ago
No Image

അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ

oman
  •  5 days ago
No Image

ഒടുവില്‍ ആശ്വാസം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

National
  •  5 days ago
No Image

15 ദിവസങ്ങള്‍ക്ക് ശേഷം പുറത്തേക്ക്;  എം.എല്‍.എ വാഹനത്തിലെത്തി വോട്ട് ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ റദ്ദാക്കണം;ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

Kerala
  •  5 days ago
No Image

കോട്ടയത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം

National
  •  5 days ago
No Image

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും

National
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  5 days ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  5 days ago