ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ
ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് വോ. കോഹ്‌ലിയെ പോലൊരു താരം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്നതാണെന്നാണ് സ്റ്റീവ് വോ പറഞ്ഞത്. കോഹ്‌ലിയുടെ കളി കാണാൻ എല്ലാവരും ആഗ്രഹിക്കുമെന്നും മുൻ ഓസീസ് താരം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റീവ് വോ ഇക്കാര്യം പറഞ്ഞത്.
''വിരാട് കോഹ്‌ലി ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ക്രിക്കറ്റ് താരമാണ്. എക്കാലത്തെയും മികച്ച കളിക്കാരനെ നിലയിൽ അവനെ കാണുന്നത് എപ്പോഴും സന്തോഷകരമായ കാര്യമാണ്. വിരാട് കോഹ്‌ലിയെപ്പോലുള്ള താരത്തെ കാണാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ കളി കാണാൻ നിങ്ങൾ ആഗ്രഹിക്കും" എന്ന് സ്റ്റീവ് വോ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടി വിരാട് തിളങ്ങിയിരുന്നു. 81 പന്തുകളിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന് പുറത്താവുന്നത്. എന്നാൽ അവസാന ഏകദിനത്തിൽ കോഹ്‌ലി ശക്തമായി തിരിച്ചുവരികയായിരുന്നു.
2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. ടി-20യിൽ ഇന്ത്യക്കായി 125 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ വിരാട് 4188 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 38 അർദ്ധ സെഞ്ച്വറികളുമാണ് കോഹ്‌ലി ഇന്റർനാഷണൽ ടി-20യിൽ നേടിയത്. കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.
Former Australian cricketer Steve Waugh has praised Indian superstar Virat Kohli. Steve Waugh said that a player like Kohli comes along only once in a generation. The former Australian cricketer also said that everyone would love to see Kohli play.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."