സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ സമയം തികയുന്നില്ല: സംസ്ഥാനത്തെ ഹയർസെക്കൻഡറി ക്ലാസ് പീരിയഡിന്റെ ദൈർഘ്യം കൂട്ടിയേക്കും; പാഠ്യപദ്ധതി പരിഷ്കരണവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡിന്റെ ദൈർഘ്യം കൂട്ടാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. നിലവിൽ മുക്കാൽ മണിക്കൂറുള്ള ക്ലാസ് പീരിയഡ് ഒരു മണിക്കൂറാക്കി മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നതിന് മുക്കാൽ മണിക്കൂർ മതിയാകുന്നില്ല എന്ന അഭിപ്രായം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.
ക്ലാസ് പീരിയഡിന്റെ ദൈർഘ്യം കൂട്ടുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹയർസെക്കൻഡറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിലവിൽ കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും ഒരേപോലെയുള്ള സ്വാഗത ഗാനം വേണോ എന്ന വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഒരു പൊതുവായ സ്വാഗത ഗാനം അവതരിപ്പിക്കുന്നത് സംബന്ധിച്ചാണ് മന്ത്രി സമൂഹത്തിന്റെ ചർച്ചയ്ക്ക് വെച്ചത്. ജനാധിപത്യം, മതനിരപേക്ഷത, ശാസ്ത്രചിന്ത എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ഭരണഘടനാ തത്വങ്ങൾ ഉൾക്കൊള്ളുന്നതുമായിരിക്കണം സ്വാഗത ഗാനം എന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിലും പൊതുജനാഭിപ്രായം തേടുന്നതായും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിലും പൊതുവായ ഗാനം നടപ്പിലാക്കുന്നത് പരിഗണിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The Kerala Education Department is considering extending the duration of class periods in Higher Secondary schools. This move is part of a broader curriculum reform effort. The primary reason for the potential change is the concern that the current class duration is insufficient for teaching Science subjects effectively.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."