HOME
DETAILS

ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; നവംബർ 12ന് സെക്രട്ടേറിയറ്റ് മാർച്ച്

  
Web Desk
November 07, 2025 | 1:33 PM

Sabarimala gold robbery Congress intensifies protest Secretariat march on November 12

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 12ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.

സ്വർണ്ണ കവർച്ചയിൽ രാഷ്ട്രീയ നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്വർണ്ണക്കൊള്ളയെ 'അന്താരാഷ്ട്ര കൊള്ള' എന്ന് ഹൈക്കോടതിക്ക് വിശേഷിപ്പിക്കേണ്ടി വന്നത് ഞെട്ടിക്കുന്നതാണ്, സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ഉടൻ രാജിവെക്കണം, കേവലം വാസുവിനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരില്ലെന്നും, പകരം രാഷ്ട്രീയ നേതൃത്വത്തെയാണ് ചോദ്യം ചെയ്യേണ്ടതെന്നും സണ്ണി ജോസഫ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അതേസമയം സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിനെ റിമാൻഡ് ചെയ്തു. ശബരിമല കട്ടിളപ്പാളി  കേസിലെ നാലാം പ്രതിയാണ് ബൈജു. കേസിലെ പ്രധാന പ്രതികളായ മുരാരി ബാബുവും ഡി. സുധീഷ് കുമാറും എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) കസ്റ്റഡിയിൽ തുടരുകയാണ്. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ ബൈജുവിന് വീഴ്ച സംഭവിച്ചെന്നും, ദേവസ്വം സ്മിത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തിരുവാഭരണം കമ്മീഷണറുടെ ഓഫീസിന്റെ പ്രവർത്തനം അടിമുടി ദുരൂഹമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി നീട്ടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. ശബരിമല മണ്ഡല മകരവിളക്ക് സമയത്ത് മുൻപരിചയമുള്ള ഭരണസമിതി ഉണ്ടാകുന്നത് ഉചിതമെന്ന് കണ്ട് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അംഗം അജികുമാറിന്റെയും കാലാവധി ആറ് മാസം നീട്ടാൻ ആലോചിച്ചിരുന്നെങ്കിലും, സ്വർണ്ണപ്പാളി മോഷണക്കേസും കോടതി പരാമർശങ്ങളും കാരണം ഓർഡിനൻസിൽ ഗവർണ്ണർ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് നിയമവകുപ്പ് സംശയം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കാലാവധി നീട്ടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്.

പകരം, ഹരിപ്പാട് മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ടി.കെ. ദേവകുമാറിനെ ബോർഡ് പ്രസിഡന്റാക്കാൻ സിപിഎമ്മിന്റെ പരിഗണണയിലുണ്ട്. നാളെ ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും. വിളപ്പിൽ രാധാകൃഷ്ണൻ സിപിഐ പ്രതിനിധിയായി ബോർഡ് അംഗമാകും.

 

 

The Sabarimala gold robbery case has escalated into a major political and religious controversy in Kerala. The issue involves the alleged misappropriation of a substantial quantity of gold used for plating artifacts at the revered Sabarimala Ayyappa Temple, a theft the Kerala High Court called an "international robbery." The Opposition Congress party, led by KPCC President Adv. Sunny Joseph, has intensified its protest, demanding the resignation of the Devaswom Minister and the Travancore Devaswom Board (TDB) over the political leadership's clear role in the scandal, and has called for a massive Secretariat march on November 12.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  an hour ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  an hour ago
No Image

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  2 hours ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  2 hours ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  2 hours ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  3 hours ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  3 hours ago
No Image

ടേക്ക് ഓഫിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാർ; കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി

Kuwait
  •  3 hours ago