HOME
DETAILS

ടേക്ക് ഓഫിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാർ; കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി

  
November 07, 2025 | 1:35 PM

kuwait airways plane involved in minor incident at kuwait international airport

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പുലർച്ചെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറിയൊരു അപകടം ഉണ്ടായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. 284 യാത്രക്കാരുമായി ഫിലിപ്പീൻസിലേക്ക് പോകാനൊരുങ്ങിയ കുവൈത്ത് എയർവേയ്‌സ് വിമാനമാണ് അപകടത്തിൽപെട്ടത്. 

പുലർച്ചെ 4:24-ന് KU417 വിമാനം ടേക്ക് ഓഫിനായി ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അതോറിറ്റിയുടെ വക്താവ് അബ്ദുള്ള അൽ രാജ്ഹി അറിയിച്ചു. അതേസമയം, സംഭവത്തിൽ ആർക്കും പരുക്കുകളില്ല.

വിമാനം ടാർമാക്കിലൂടെ നീങ്ങുമ്പോൾ ബ്രേക്കിംഗ് സിസ്റ്റത്തിലുണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് അൽ രാജ്ഹി വ്യക്തമാക്കി. അതേസമയം, വിമാനത്തിന്റെ പുറംഭാഗത്ത് (ഫ്യൂസലേജ്) മാത്രമാണ് കേടുപാടുകൾ സംഭവിച്ചത്.

സാങ്കേതിക സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്തു. യാത്രക്കാർക്കായി ഫിലിപ്പീൻസിലേക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തി. ഈ വിമാനം ഉച്ചയ്ക്ക് 12:20-ന് ഫിലിപ്പീൻസിലേക്ക് പുറപ്പെട്ടു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും കുവൈത്ത് എയർവേയ്‌സിന്റെയും പ്രധാന പരി​ഗണനയെന്ന് അൽ രാജ്ഹി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

A Kuwait Airways flight, carrying 284 passengers, was involved in a minor incident at Kuwait International Airport early on Friday. The plane, bound for the Philippines, experienced an issue while preparing for departure. Details of the incident are still emerging, and authorities have not released further information.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  4 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  4 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  4 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  4 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  4 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  4 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  4 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  4 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  4 days ago