HOME
DETAILS

നിയമലംഘകർക്ക് പിടിവീഴും; ബിസിനസ് സെന്ററുകളിലെ തട്ടിപ്പുകൾ തടയാൻ യുഎഇയിൽ പുതിയ നിയമങ്ങൾ

  
November 07, 2025 | 1:02 PM

uae implements new regulations for business centers

അബൂദബി: യുഎഇയിൽ ബിസിനസ് സെന്ററുകൾക്ക് പുതിയ നിയമം പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (Mohre) സംവിധാനങ്ങളിലേക്ക് ജീവനക്കാർക്ക് അനുമതി നൽകുന്നതിന് മുൻപ്, ബിസിനസ് സെന്ററുകൾ അവരുടെ പ്രീ-സ്ക്രീനിം​ഗ് നടത്തിയിരിക്കണം എന്ന് യുഎഇ നിർബന്ധമാക്കി.

മന്ത്രാലയത്തിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സഹായം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് ബിസിനസ് സെന്ററുകൾ (Business Centres) എന്ന് അറിയപ്പെടുന്നത്.

ഉപഭോക്താക്കളുടെ വിവരങ്ങളുടെയും രേഖകളുടെയും സ്വകാര്യത ബിസിനസ് സെന്ററുകൾ കർശനമായി പാലിക്കണം. നിയമം ലംഘിക്കുന്നതായി തെളിയിക്കപ്പെടുന്ന ഏതൊരു ബിസിനസ് സെന്ററിനും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

നിയമലംഘനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ:

  • കേന്ദ്രത്തിന് ലൈസൻസ് ലഭിച്ചിട്ടുള്ള അംഗീകൃത പ്രവർത്തന പരിധിക്ക് പുറത്ത് പ്രവർത്തിക്കുക. 
  • സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുമായി ശരിയായ തൊഴിൽ ബന്ധം ഇല്ലാതിരിക്കുക.
  • മനുഷ്യക്കടത്ത് (Human trafficking) കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക.
  • തൊഴിൽ പെർമിറ്റ് ലഭിക്കാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുകയോ റിക്രൂട്ട് ചെയ്യുകയോ ചെയ്യുക.
  • വർക്ക് പെർമിറ്റ് ലഭിച്ചിട്ടും ജീവനക്കാരന് ജോലി നൽകാതിരിക്കുക.
  • ആവശ്യമായ നിബന്ധനകൾ പാലിക്കുകയോ സ്റ്റാറ്റസ് മാറ്റുകയോ ചെയ്യാതെ, ജീവനക്കാരനെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുക.
  • Mohre ക്ക് തെറ്റായ വിവരങ്ങളോ രേഖകളോ നൽകുക.
  • 'വ്യാജ എമിറേറ്റൈസേഷൻ' (Fake Emiratisation) പദ്ധതികളിൽ ഏർപ്പെടുക.

ബിസിനസ് സെന്ററിലെ ജീവനക്കാർക്ക് മന്ത്രാലയത്തിന്റെ സംവിധാനങ്ങൾ ഉപയോഗിക്കാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്യുകയോ ചൂഷണം ചെയ്യുകയോ ചെയ്താൽ, അവരെ നിയമനടപടികൾക്കായി റഫർ ചെയ്യും. 

The United Arab Emirates (UAE) has introduced new regulations for business centers, requiring them to conduct advance checks on employees before seeking approval from the Ministry of Human Resources and Emiratisation (Mohre). This move aims to enhance regulatory oversight and ensure compliance with labor laws and Emiratisation policies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  2 days ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  2 days ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  2 days ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  2 days ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  2 days ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  2 days ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  2 days ago
No Image

തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച

Kerala
  •  2 days ago
No Image

പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

auto-mobile
  •  2 days ago