ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍
ദുബൈ: ദുബൈയിലും അബുദബിയിലും ഇനി കൂടുതല്‍ സ്മാര്‍ട്ട് ആയും സുലഭമായും വാഹന പാര്‍ക്കിംഗ് സൗകര്യം. നഗരങ്ങള്‍ മുഴുവന്‍ തടസ്സരഹിതവും ടിക്കറ്റില്ലാത്തതുമായ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഓട്ടോമാറ്റിക് ലൈസന്‍സ് പ്ലേറ്റ് റെക്കഗ്‌നിഷന്‍, എഐ അധിഷ്ടിത ട്രാഫിക് മാനേജ്‌മെന്റ്, ഓട്ടോമേറ്റഡ് പേയ്‌മെന്റ് സിസ്റ്റം തുടങ്ങിയ സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമായാണ് ഇത് സാധ്യമാക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് പാര്‍ക്കിങ്ങിലേക്ക് നിര്‍ത്താതെ പ്രവേശനം ലഭിക്കുന്നതിലൂടെ ഗതാഗതക്കുരുക്കുകള്‍ കുറയുകയും നഗരങ്ങളില്‍ വാഹന ഗതാഗതം കൂടുതല്‍ സുതാര്യമാകുകയും ചെയ്യും.
ദുബൈയിലെ പ്രധാന ലൊക്കേഷനുകള്‍
മാള്‍ ഓഫ് ദ എമിറേറ്റ്‌സ് ഫെബ്രുവരി 3 മുതല്‍ തടസ്സ രഹിത പാര്‍ക്കിംഗ് നടപ്പാക്കി. ഇതിന് മുമ്പ് ദെയ്‌റ സിറ്റി സെന്ററിലും സമാന സംവിധാനം ആരംഭിച്ചിരുന്നു. പാര്‍ക്കിന്‍ PJSCയും മജിദ് അല്‍ ഫത്തൈമും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
ബുര്‍ജുമാന്‍ മാള്‍, അല്‍ അവീര്‍ സെന്‍ട്രല്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും ടിക്കറ്റില്ലാത്ത പാര്‍ക്കിംഗ് സംവിധാനം നിലവിലുണ്ട്.
അല്‍ അവീര്‍ മാര്‍ക്കറ്റില്‍ 2,500 കാര്‍ പാര്‍ക്കിംഗ് സ്‌പേസും 500 ട്രക്ക് പാര്‍ക്കിംഗ് സ്‌പേസും ഡിപി വേള്‍ഡും പാര്‍ക്കിനും ചേര്‍ന്ന് നിയന്ത്രിക്കും.
പ്രധാന സ്ഥലങ്ങളിലുടനീളം തടസ്സമില്ലാത്ത പാര്‍ക്കിംഗ്
ഏപ്രിലില്‍ പാര്‍ക്കോണിക് ദുബൈയില്‍ തടസ്സമില്ലാത്ത പാര്‍ക്കിംഗിനായി 18 പുതിയ സ്ഥലങ്ങള്‍ ചേര്‍ത്തു. ഇതോടെ ഈ സംവിധാനമുള്ള ലൊക്കേഷനുകള്‍ മൊത്തം 24 ആയി.
പുതിയ സ്ഥലങ്ങള്‍:
യൂണിയന്‍ കോപ്പ് നാദ് അല്‍ ഹമര്‍, ഹീര ബീച്ച്, പാര്‍ക്ക് ഐലന്‍ഡ്‌സ്, യൂണിയന്‍ കോപ്പ് അല്‍ ത്വര്‍, യൂണിയന്‍ കോപ്പ് സിലിക്കണ്‍ ഒയാസിസ്, യൂണിയന്‍ കോപ്പ് അല്‍ ക്വോസ്, യൂണിയന്‍ കോപ്പ് അല്‍ ബര്‍ഷ, സെഡ്രെ വില്ലാസ് കമ്മ്യൂണിറ്റി സെന്റര്‍, ബുര്‍ജ് വിസ്റ്റ, അല്‍ ഖാസ്ബ, യൂണിയന്‍ കോപ്പ് മന്‍ഖൂല്‍, ലുലു അല്‍ ഖുസൈസ്, മറീന വാക്ക്, വെസ്റ്റ് പാം ബീച്ച്, ദി ബീച്ച് ജെബിആര്‍, ഓപസ് ടവര്‍, അസൂര്‍ റെസിഡന്‍സ്, യൂണിയന്‍ കോപ്പ് ഉം സുഖീം. ദുബായ് ഹാര്‍ബര്‍ ഓണ്‍സ്ട്രീറ്റ് പാര്‍ക്കിംഗ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ഗ്ലോബല്‍ വില്ലേജ് (പ്രീമിയം) സോഫിറ്റല്‍ ഡൗണ്‍ടൗണ്‍, ദി ക്രസന്റ്, സെന്‍ട്രല്‍ പാര്‍ക്ക് എന്നിവയാണ് മറ്റ് സ്ഥലങ്ങള്‍.
പാം ജുമൈറയിലെ ഗോള്‍ഡന്‍ മൈല്‍ ഗാലറിയ, ജബല്‍ അലിയിലെ ദി ടൗണ്‍ മാള്‍, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ദുബൈ സ്‌പോര്‍ട്‌സ് സിറ്റി, പാം മോണ്‍റെയില്‍ തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ക്യാഷ്‌ലെസും ടിക്കറ്റില്ലാത്തതുമാണ്. സാലിക് മുഖേന പേയ്‌മെന്റ് സ്വയമേവ ഉണ്ടാകും.
അബുദാബിയിലെയും വിപുലീകരണം
അബുദാബിയിലും ഈ സംവിധാനം പലസ്ഥലങ്ങളിലും അവതരിപ്പിച്ചു. സ്മാര്‍ട്ട് ക്യാമറകള്‍, ലൈസന്‍സ് പ്ലേറ്റ് റെക്കഗ്‌നിഷന്‍, ഓട്ടോമാറ്റിക് പേയ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സംവിധാനമാണ് ഇത്. സാലിക്കും പാര്‍ക്കോണിക്കും തമ്മിലുള്ള കരാറിലൂടെ അബുദാബിയിലെ പ്രധാന മാളുകളിലും ടിക്കറ്റില്ലാത്ത പാര്‍ക്കിംഗ് വരുന്നു. സാലിക് അക്കൗണ്ട് വഴിയോ Parkonic ആപ്പിലൂടെയോ പേയ്‌മെന്റ് സാധിക്കും.
ജൂണ്‍ 20 മുതല്‍ നേഷന്‍ ടവേഴ്‌സിലും ഈ സംവിധാനം നിലവിലാക്കി.
Vehicle parking in Dubai and Abu Dhabi is no longer ticket-free and hassle-free. Smart parking systems are spreading with automatic license plate recognition, AI traffic control, and Salik payment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."