ദുബൈ മെട്രോ ടണല്‍ പരിശോധനക്ക് ഡ്രോണുകള്‍; പരിശോധനാ സമയം 60 ശതമാനം കുറഞ്ഞു
ദുബൈ: ദുബൈ മെട്രോയുടെ ടണലുകള്‍ പരിശോധിക്കാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ പരിശോധനാ സമയം 60 ശതമാനം കുറഞ്ഞു. സുരക്ഷയും പ്രവര്‍ത്തന കാര്യക്ഷമതയും ഗണ്യമായി വര്‍ധിപ്പിക്കാനാകുന്നുവെന്നും അധികൃതര്‍ പറഞ്ഞു. മെട്രോ ഓപ്പറേറ്ററായ കിയോളിസ് എം.എച്ച്.ഐയുമായി സഹകരിച്ച് നടപ്പാക്കിയ ഈ സംരംഭം, ദുബൈ മെട്രോ പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലെ സുപ്രധാന ചുവടുവയ്പ്പാണ്. മുന്‍പ് സങ്കീര്‍ണമായിരുന്ന പരിശോധനയും മനുഷ്യാധ്വാനത്തിലൂടെ ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും ഇനി ആവശ്യമില്ല. അവ ഡ്രോണുകളെ വിന്യസിക്കുന്നതിലൂടെ നിര്‍വഹിക്കാനാകുന്നു.
ഡ്രോണ്‍ മുഖേന പ്രവര്‍ത്തന സുരക്ഷയും കാര്യക്ഷമതയും ശക്തിപ്പെടുത്തുകയും, പരിശോധനാ പ്രകടനത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തതായി ആര്‍.ടി.എ റെയില്‍ ഏജന്‍സിയിലെ റെയില്‍ മെയിന്റനന്‍സ് ഡയരക്ടര്‍ ദാവൂദ് അബ്ദുല്ല അഹ്മദ് മുഹമ്മദ് അല്‍ റൈസ് പറഞ്ഞു. ഇത് കൂടുതല്‍ വിശദവും കൃത്യവുമായ വിശകലനം സാധ്യമാക്കുന്ന വിശാലമായ കാഴ്ചപ്പാടും ഉയര്‍ന്ന റെസല്യൂഷനിലുള്ള ഇമേജുകളും പകര്‍ത്താന്‍ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രധാന മേഖലകളിലുടനീളം നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നത് വഴി ലോകത്തിലെ ഏറ്റവും നൂതനമായ രാജ്യങ്ങള്‍ക്കിടയില്‍ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ദേശീയ നവീകരണ തന്ത്രത്തെ ഇത് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ചതും സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗത സംവിധാനത്തിനായുള്ള ആര്‍.ടി.എയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഈ വികസനം നവീകരണത്തോടുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും കിയോളിസ് എം.എച്ച്.ഐ ആക്ടിങ് മാനേജിങ് ഡയരക്ടര്‍ വികാസ് സര്‍ദാന പറഞ്ഞു. ഇത് പ്രവര്‍ത്തന പ്രകടനം വര്‍ധിപ്പിക്കുക മാത്രമല്ല, തങ്ങളുടെ ടീമുകളുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ, സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും റെയില്‍ ഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലെ മികവിനായി ആധുനിക മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും തങ്ങള്‍ സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Reflecting its commitment to strengthening operational safety and efficiency, Dubai’s Roads and Transport Authority (RTA) has announced the deployment of advanced drone technology to inspect Dubai Metro tunnels, in collaboration with metro operator Keolis MHI. The move marks a significant shift in inspection practices and signals a new phase of innovation, excellence, and digital advancement across Dubai Metro operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."