HOME
DETAILS

ട്രെയിന്‍ യാത്രക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വര്‍ണവും ഫോണും 40,000 രൂപയും നഷ്ടപ്പെട്ടു

  
December 24, 2025 | 5:24 AM

pk-sreemathi-bag-theft-train-journey-gold-cash-phone-lost

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വര്‍ണാഭരണങ്ങളും ഫോണും അടങ്ങിയ ബാഗാണ് ട്രെയിന്‍ യാത്രക്കിടെ മോഷണം പോയത്. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്ക് പോകവെയാണ് സംഭവം. 

മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായാണ് ശ്രീമതി കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ട്രെയിനില്‍ കയറി ഇന്ന് രാവിലെ ബിഹാറിലെത്തി ഉറക്കമുണര്‍ന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. 40,000 രൂപയും സ്വര്‍ണാഭരണങ്ങളും ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. 

മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളയ്ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത ചെയ്തിരുന്നത്. ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് ചെയിന്‍ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. പിന്നീട് ഒരു പൊലിസുകാരനോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും നിസ്സംഗതയോടെയാണ് ഇയാള്‍ പ്രതികരിച്ചതെന്നും ശ്രീമതി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് പിന്നീട് അധികൃതര്‍ ബന്ധപ്പെട്ടതെന്നും തുടര്‍ന്ന് പരാതി നല്‍കിയതായും പി.കെ.ശ്രീമതി അറിയിച്ചു.

 

Senior CPI(M) leader P.K. Sreemathi lost her bag during a train journey from Kolkata to Bihar, resulting in the loss of gold ornaments, a mobile phone, cash worth ₹40,000, and important documents. The incident came to light on Wednesday morning when she reached Bihar and woke up to find the bag missing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  3 hours ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  3 hours ago
No Image

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്ക് നേരെ പൊലിസ് അതിക്രമം, റോഡില്‍ വലിച്ചിഴച്ചു

National
  •  4 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  4 hours ago
No Image

കടുത്ത അതൃപ്തിയില്‍ ദീപ്തി മേരി വര്‍ഗീസ്, പിന്തുണച്ചത് നാല് പേര്‍ മാത്രം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  4 hours ago
No Image

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു

Kerala
  •  4 hours ago
No Image

'മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിവരിക്കുക' സെമസ്റ്റര്‍ പരീക്ഷയില്‍ ഈ ചോദ്യം ഉള്‍പെടുത്തിയ ജാമിഅ പ്രൊഫസര്‍ വിരേന്ദ്ര ബാലാജിക്ക് സസ്‌പെന്‍ഷന്‍

National
  •  4 hours ago
No Image

കൊടുവള്ളി സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  5 hours ago
No Image

യുഎഇയില്‍ വാഹന അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

obituary
  •  5 hours ago
No Image

ദുബൈ മെട്രോ ടണല്‍ പരിശോധനക്ക് ഡ്രോണുകള്‍; പരിശോധനാ സമയം 60 ശതമാനം കുറഞ്ഞു

uae
  •  5 hours ago