ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ
മസ്‍കത്ത്: നവംബർ 20-21 തീയതികളിൽ ഒമാൻ ദേശീയ ദിനം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് റോയൽ ഒമാൻ പൊലിസ് (ROP). ഈ വർഷം ഒമാൻ ദേശീയ ദിനത്തിന് രണ്ട് ദിവസം ഔദ്യോഗിക അവധി നൽകുന്നുണ്ട്. ആദ്യമായാണ് ദേശീയ ദിനത്തിന് ഒമാൻ രണ്ട് ദിവസത്തെ അവധി നൽകുന്നത്. ഒമാന്റെ സ്വാതന്ത്ര്യവും, സംസ്‌കാരവും, ദേശീയ ഐക്യവും ആഘോഷിക്കാനാണ് ഈ തീരുമാനം.
ദേശീയദിനത്തോട് അനുബന്ധിച്ച് 2025 നവംബർ 5 മുതൽ നവംബർ 30 വരെയാണ് വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കാൻ താമസക്കാർക്ക് അനുമതി നൽകിയിട്ടുള്ളത്.
അനുവദനീയമായതും അല്ലാത്തതും
റോയൽ ഒമാൻ പൊലിസ് വ്യക്തമാക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:
- വാഹനത്തിന്റെ നിറമോ രൂപമോ മാറ്റാൻ പാടില്ല.
- സ്റ്റിക്കറുകൾ ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കണം.
- സ്റ്റിക്കറുകളിൽ കിരീടം, ഖഞ്ചർ ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല.
- ചിത്രങ്ങൾ അനുയോജ്യവും പ്രസക്തവും സുരക്ഷിതമായി ഉറപ്പിച്ചതും ആയിരിക്കണം.
- മുൻവശത്തെയും സൈഡിലെയും വിൻഡോകളിൽ സ്റ്റിക്കറുകൾ പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ പിൻവശത്തെ ജനലിൽ മാത്രമേ സ്റ്റിക്കർ അനുവദിക്കൂ.
- വാഹനത്തിന്റെ ബോണറ്റിൽ തുണികളോ മറ്റ് അലങ്കാരങ്ങളോ കെട്ടിവെക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ഒമാൻ ദേശീയ ദിനം
2025 മുതൽ ഒമാൻ ഔദ്യോഗികമായി ദേശീയ ദിനം നവംബർ 20-നും 21-നും രണ്ട് ദിവസത്തെ അവധിയായി ആചരിക്കും. ഈ വിപുലീകരിച്ച ആഘോഷം രാജ്യത്തിന്റെ ചരിത്രപരമായ സ്വാതന്ത്ര്യത്തെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ആദരിക്കും.
ദേശീയ ദിനത്തിന്റെ ഔദ്യോഗിക തീയതി മാറ്റം
ഈ വർഷം ആദ്യം, സുൽത്താൻ ഹൈതം ബിൻ താരീഖ് ഔദ്യോഗിക അവധികളെക്കുറിച്ചുള്ള റോയൽ ഡിക്രി 88/2022 ഭേദഗതി ചെയ്തുകൊണ്ട് റോയൽ ഡിക്രി 15/2025 പുറത്തിറക്കി. ഈ പുതിയ ഉത്തരവ് പ്രകാരം ദേശീയ ദിനം നവംബർ 20-21 തീയതികളിലേക്ക് നിശ്ചയിച്ചു. നേരത്തെ നവംബർ 18-നായിരുന്നു ദേശീയ ദിനം. ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു.
The Royal Oman Police (ROP) has issued guidelines for displaying stickers on vehicles to celebrate Oman National Day, observed on November 20-21. Residents can place approved stickers on their vehicles from November 5 to November 30, 2025, as part of the festivities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."