ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും
ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പര 2-1ന് സ്വന്തമാക്കാനും സൂര്യകുമാർ യാദവിനും സംഘത്തിനും സാധിച്ചു. നേരത്തെ പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ പിന്നീടുള്ള രണ്ട് മമത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ചു വരുകയായിരുന്നു.
ഗാബയിൽ നടന്ന അവസാന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ സ്കോർ 4.5 ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എത്തുകയായിരുന്നു. മത്സരം വീണ്ടും തുടങ്ങാൻ അനുവദിക്കാതെ മഴ ശക്തമായതോടെ മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
ഗിൽ 16 പന്തിൽ 29 റൺസ് നേടിയാണ് മികച്ചു നിന്നത്. ആറ് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. അഭിഷേക് ശർമ്മ 13 പന്തിൽ ഓരോ വീതം ഫോറും സിക്‌സും അടക്കം 23 റൺസും നേടി. പരമ്പര വിജയത്തിനൊപ്പം മറ്റൊരു റെക്കോർഡും ഗില്ലും അഭിഷേക് ശർമയും ചേർന്ന് നേടി.
ഈ പരമ്പരയിൽ ഗില്ലും അഭിഷേകും ചേർന്ന് 188 റൺസാണ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയായിൽ നടക്കുന്ന ഒരു ടി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സംഖ്യമാണ് ഗില്ലും അഭിഷേകും. സൗത്ത് ആഫ്രിക്കൻ താരങ്ങളായ ഡെവാൾഡ് ബ്രെവിസും ട്രിസ്റ്റൻ സ്റ്റബ്‌സും നേടിയ 187 റൺസിന്റെ റെക്കോർഡ് തകർത്താണ് അഭിഷേകും ഗില്ലും ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഈ വർഷം നടന്ന പരമ്പരയിലാണ് ഇരുവരും ചേർന്ന് 187 റൺസ് സ്വന്തമാക്കിയത്.
Gill and Abhishek scored 188 runs in the Australian T20 series. Gill and Abhishek are the highest run-scorers in a T20 series in Australia. Abhishek and Gill broke the record of 187 runs scored by South Africans Dewald Brevis and Tristan Stubbs to move to the top spot.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."