HOME
DETAILS

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

  
November 11, 2025 | 2:52 AM

airport security scare in thiruvananthapuram

 

തിരുവനന്തപുരം: വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ കണ്ടിരുന്ന പൊതി എന്താണെന്ന് ചോദിക്കുന്നതിനിടെ 'ബോംബ്' എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കോഴിക്കാട് വടകര സ്വദേശിയായ സുജിത്ത് ആണ് പിടിയിലായത്. സിഐഎസ്എഫിന്റെ പരാതിയില്‍ വലിയതുറ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിമാനത്താവളത്തിലെ സ്വകാര്യ കരാര്‍ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എയര്‍സൈഡിലുള്ള സ്വിവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി എത്തിയ സുജിത്തിന്റെ വണ്ടിയില്‍ പഴങ്ങള്‍ ഉള്‍പ്പെട്ട പൊതിയുമുണ്ടായിരുന്നു. ഇത് പരിശോധിക്കുന്നതിനിടെ 'ബനാന ഈസ് നോട്ട് എ ബോംബ്' എന്ന് സുജിത് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുവച്ച് അടിയന്തര സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ബോംബ് ത്രെഡ് അസസ്‌മെന്റ് കമ്മിറ്റി കൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ബോംബില്ലെന്നും കണ്ടെത്തി.

അതേസമയം, ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തിയതിനെത്തുടര്‍ന്ന് ഇയാളെ തടഞ്ഞുവച്ച് വലിയതുറ പൊലിസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരേ കേസെടുത്തതായി വലിയതുറ എസ്എച്ച്ഒ വി. അശോക് കുമാര്‍ അറിയിച്ചു.

 

A man named Sujith from Vadakara, Kozhikode, was arrested at Thiruvananthapuram airport after causing panic during a security check. Sujith, an employee of a private contract company working at the airport, arrived in a vehicle used for sewage waste collection. While officials were inspecting a package containing fruits in his vehicle, Sujith jokingly said, “Banana is not a bomb.” This remark triggered alarm, leading to the vehicle being detained and the airport’s Bomb Threat Assessment Committee being convened. After a thorough inspection, it was confirmed that there was no bomb. Sujith was arrested based on a complaint filed by the CISF (Central Industrial Security Force).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം യാത്രക്കാർക്ക് പരിക്ക്

Kerala
  •  2 hours ago
No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; രണ്ട് പേരും കസ്റ്റഡിയില്‍; അവസാന ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  2 hours ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  2 hours ago
No Image

വെറും അഞ്ച് മിനിറ്റിനുള്ളില്‍ കുവൈത്ത് വിസ റെഡി; വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്കെന്ന് ഷെയ്ഖ് ഫഹദ് 

Kuwait
  •  2 hours ago
No Image

ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

National
  •  3 hours ago
No Image

ഫോര്‍ഡ് കുഗ കാറുകളുടെ 2019 -2024 മോഡലുകള്‍ ഖത്തര്‍ തിരിച്ചുവിളിച്ചു

qatar
  •  3 hours ago
No Image

മഴക്കു വേണ്ടിയുള്ള നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സൗദി രാജാവ്

Saudi-arabia
  •  3 hours ago
No Image

ഭൂമി ഇടിഞ്ഞുവീഴുന്നത് പോലെ തോന്നി, ചിതറിത്തെറിച്ച മൃതദേഹങ്ങള്‍'; ഭീതി വിവരിച്ച് ദൃക്‌സാക്ഷികള്‍

National
  •  3 hours ago
No Image

Delhi Red Fort Blast Live Updates: ഡല്‍ഹി സ്‌ഫോടനം: കാറുടമ കസ്റ്റഡിയില്‍, യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു

National
  •  4 hours ago