HOME
DETAILS
MAL
തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്
November 12, 2025 | 9:04 AM
കോട്ടയം: യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. 39 കാരി രമ്യ മോഹനെയാണ് ഭര്‍ത്താവ് ജയന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കോട്ടയം വെസ്റ്റ് പൊലിസ് കേസ് എടുത്തതിനു പിന്നാലെ ജയന്‍ ഒളിവിലാണ്.
ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. മര്‍ദ്ദനമേറ്റ് അവശയായ രമ്യയെ കണ്ട് മൂത്തമകളാണ് പൊലിസിനെ വിവരമറിയിച്ചത്. പൊലിസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ കോട്ടയം വെസ്റ്റ് പൊലിസ് വിശദമായി മൊഴി രേഖപ്പെടുത്തി കേസെടുത്തു.
തന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചാണ് ജയന്‍ മര്‍ദ്ദിച്ചത്. മുന്‍പും സമാനമായ രീതിയില്‍ തന്നെ മര്‍ദിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. മൂന്ന് മക്കളെയും ജയന്‍ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."