HOME
DETAILS

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

  
November 14, 2025 | 6:54 AM

fake-rto-challan-message-fraud-haryana-woman-arrested-kerala

കൊടുങ്ങല്ലൂര്‍: മോട്ടോര്‍ വാഹന വകുപ്പിന്റെപേരില്‍ വ്യാജ സന്ദേശമയച്ച് 9,90,000 രൂപ തട്ടിയെടുത്ത കേസില്‍ ഹരിയാന സ്വദേശിയായ യുവതി അറസ്റ്റില്‍. ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മിയെയാണ് ( 23) റൂറല്‍ എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

മേത്തല കോട്ടപ്പുറം കരിയപറമ്പില്‍ വീട്ടില്‍ തോമസ് ലാലനാണ് തട്ടിപ്പിനിരയായത്. തോമസിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ച് ആര്‍.ടി.ഒ ചലാന്‍ എ.പി.കെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. 

നിര്‍മാണ കരാറുകാരനായ തോമസ് ലാലന്‍ പണം പിന്‍വലിക്കുന്നതിനായി ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. സെപ്തംബര്‍ 29 ന് മൂന്നു തവണകളായി 9.90 ലക്ഷം രൂപ ഓണ്‍ലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റൂറല്‍ സൈബര്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഫോണില്‍ ആര്‍.ടി.ഒ ചലാന്‍ എന്ന പേരിലുള്ള എ.പി.കെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടെത്തിയത്. 

പിന്നീട് ഹരിയാനയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തുകയും പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജ വിലാസത്തിലുള്ളതാണെന്നും മനസിലായി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ബാങ്ക് അക്കൗണ്ട്  ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. 

തൃശൂര്‍ സൈബര്‍ പൊലിസ് സ്റ്റേഷന്‍ ജി.എസ്.ഐ സുജിത്, സി.പി.ഒ സച്ചിന്‍, കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബി.കെ അരുണ്‍, എസ്.ഐ മനു, ജി.എസ്.ഐ തോമസ്, ജി.എ.എസ്.ഐ അസ്മാബി, സി.പി.ഒ ജിഷ ജോയ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

English summary: Haryana woman arrested for defrauding Kerala man of ₹9.9 lakh through fake Motor Vehicles Department message and malicious RTO challan APK.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  2 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  2 days ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  2 days ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  2 days ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  2 days ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  2 days ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  2 days ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  2 days ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  2 days ago